കരിപ്പൂരില്‍ സ്വകാര്യ ഗ്രൂപ്പിലെ എട്ട് പേരുടെ ഹജ്ജ് യാത്ര മുടങ്ങി
കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തീര്‍ഥാടനത്തിന് പോകാന്‍ കരിപ്പൂരിലെത്തിയ 8 യാത്രക്കാരുടെ യാത്ര മുടങ്ങിയത് വിമാനത്താവളത്തില്‍ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ മുംബൈ വഴി ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പോകാന്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ സ്ത്രീകളുള്‍പ്പെടെ എട്ട് പേരുടെ യാത്രയാണ് മുടങ്ങിയത്.
ചങ്ങരംകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ട്രാവല്‍ ഗ്രൂപ്പിന് കീഴില്‍ 30 പേരാണ് ഇന്നലെ ഹജ്ജിന് പോകാനായി കരിപ്പൂരിലെത്തിയിരുന്നത്. ഇവരില്‍ എട്ടു പേരുടെ പാസ്പോര്ട്ടില് വിസ സ്റ്റാമ്പിങ് നടന്നിരുന്നില്ല. ഇതോടെ ഇവരുടെ യാത്ര തടസ്സപ്പെട്ടു. വിമാനത്താവളത്തിലെത്തിയ തീര്‍ഥാടകരും ബന്ധുക്കളും ഇതോടെ ബഹളം വച്ചു. സംഘത്തലവനായ അമീറിനെ എട്ടുപേരും കുടംബങ്ങളും ചേര്‍ന്ന് തടഞ്ഞു. പ്രശ്നം സങ്കീര്‍ണമായതോടെ പൊലിസ് എത്തിയാണ് ഇവരെ മാറ്റിയത്. വിസ സ്റ്റാമ്പിങ് ചെയ്ത 21 പേര് ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ മുംബൈ വഴി പോയി. എട്ട് പേരുടേയും സംഘത്തലവനായ അമീറിന്റെയും യാത്ര ഇതോടെ മുടങ്ങി. ഹജ്ജ് വിസ സ്റ്റാമ്പിങ് നിര്‍ത്തിയതിനാല്‍ ഇവരുടെ യാത്രയും ഇതോടെ അവതാളത്തിലായി. യാത്ര മുടങ്ങിയവര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ ട്രാവല്‍ ഏജന്റിനോട് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."