മന്ത്രിയുടെ കൈയേറ്റം മൂടിവയ്ക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തുന്ന സര്‍ക്കാര്‍ നടപടി നാണക്കേട്: കെ.സി
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെ അകാരണമായി ലാത്തിച്ചാര്‍ജ് ചെയ്ത പൊലിസ് നടപടിയില്കെ.സി വേണുഗോപാല്‍ എം.പി പ്രതിഷേധിച്ചു.
മന്ത്രിയെ കുറിച്ചുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാതെ സമരം ചെയ്യുന്നവരെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടി ഭീരുത്വമാണ്.
ഭൂമി കൈയ്യേറ്റ ആരോപണങ്ങള്‍ സംബന്ധിച്ചു പ്രതിസ്ഥാനത്തു നില്ക്കുന്ന എം.എല്‍.എ പി.വി അന്‍വറിനെയും മന്ത്രിയെയും വെള്ളപൂശി സംരക്ഷിക്കാനും അവരുടെ കൈയ്യേറ്റങ്ങള്‍ മൂടി വെക്കാനുമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്.
ഇരുവരെയും കുറിച്ചു ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ആരോപണങ്ങളെ കുറിച്ചു നീതിപൂര്‍വകമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരണം. മന്ത്രിയുടെ കായല്‍ കൈയ്യേറ്റവും ക്രമക്കേടും മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണെന്നും എം.പി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."