മെഡിക്കല്‍ കോളജില്‍ നസീറിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് മകന്‍ ഹുസൈന്‍ സര്‍ജിക്കല്‍ ഐ.സി.യുവില്‍ നിന്നും മാറ്റി ബാത്ത് റൂം വാതില്‍ക്കല്‍ മൂന്നു ദിവസം കിടത്തി
ഈരാറ്റുപേട്ട: കൊല്ലപ്പെട്ട നസീറിന്റെ മകന്‍ ആരോപണങ്ങളുമായി രംഗത്ത്.ചികിത്സയിലിരിക്കെ നസീറിന് അവഗണനമാത്രമായിരുന്നവെന്ന് ഹുസൈന്‍. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ ശേഷം ഐ.സി.യുവില്‍ നിന്നും മറ്റി മൂന്നു ദിവസം ബാത്ത്‌റും വാതില്‍ക്കല്‍ കിടക്ക പോലും നല്‍കാതെ നിലത്ത് വരാന്തയില്‍ കിടത്തിയതായി മകന്‍ ഹുസൈന്‍ ആരോപിച്ചു. തലച്ചോറില്‍ രക്ത സ്രാവം ഉണ്ടായതായി ഡോ. അറയിച്ച ശേഷം 25 ശതമാനം മാത്രമാണ് നസീറിന്റെ ജീവനില്‍ പ്രതീക്ഷയെന്ന് ഡോ. അറിയിച്ചിരുന്നു.
ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കെ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ എത്തി ഡോക്ടറുമായി സംസാരിച്ച ശേഷമാണ് നസീറിനെ വരാന്തയിലേക്ക് കിടത്തിയതെന്ന് നസീറിന്റെ സഹോദരന്‍ മുഹമ്മദ് ഇബ്രാഹിമും പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയതോടെ വീണ്ടും സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. നസീര്‍ ഉണര്‍ന്നാല്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സാധ്യത ഉള്ളതു കൊണ്ട് നസീറിന് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുകയായിരുന്നെന്നാണ് പറയുന്നത്.
ചികിത്സയിലും ,കേസിലും നസീറിനു നീതി ലഭിക്കാത്ത വിധം ഉന്നതസി.പി.എം നേതാക്കള്‍ വിവിധ തലങ്ങളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. നസീറിന് മര്‍ദ്ദനത്തില്‍ തലക്കു മാത്രല്ല പരിക്കേറ്റിരുന്നത് അടി വയറ്റിലും വലത്ത് ഇടത് പള്ളയിലും മൂലാദണ്ഡിലും പരിക്കേറ്റിരുന്നു. തലയുടെ പുറകുവശം ചതഞ്ഞ് പഞ്ഞിക്കെട്ടു പോലെയാിരുന്നു. തല ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ക്ഷതമേല്‍ക്കുന്ന തരത്തില്‍ ഭിത്തിയിലോ മറ്റോ ഇടിപ്പിച്ചതാകാമെന്നാണ് ഇവര്‍ പറയുന്നത്.
ആശുപത്രിയില്‍ മരണം സംഭവിച്ചപ്പോള്‍ ആസൂത്രിതവും നാടകീയവുമായ രംഗങ്ങളാണ് അരങ്ങേറിയത്. രാവിലെ 9 ണണി മുതല്‍ ആരേയും നസീറിനെ കാണിച്ചില്ല.
ഉച്ചക്കു മുതല്‍ പൊലിസിന്റെ ഒരു പട തന്നെ മെഡിക്കല്‍ കോളജ് പ്രദേശത്ത് വിന്യസിച്ചിരുന്നു. വഴിയിലൂട നീളവും ഈരാറ്റുപേട്ടയിലും നടയ്ക്കലും പൊലിസ് കരുതലോടെ നില്‍ക്കുന്നുണ്ടായിരുന്നു.
വൈകുന്നേരെ എട്ടുമണിയോടെയാണ് നസീര്‍ മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റു വാങ്ങുമ്പോള്‍ തണുത്തു വിറങ്ങലിച്ച നിലയിലായിരുന്നു മരിച്ച ഉടനെ ആയിരുന്നു എങ്കില്‍ ശരീരം ഇത്തരത്തില്‍ തണുമുക്കുമായിരുന്നില്ല.എല്ലാ തരത്തിലും നിതി നിഷേധിക്കുകയും ആശപത്രി അധികൃതരും ,പൊലിസും എല്ലാം കടമകള്‍ നിര്‍വഹിക്കാതെ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു. എന്ന് ബന്ധുക്കള്‍ പറഞ്ഞു.
നസീര്‍ മരിച്ച ദിവസം പല ഉന്നത നേതാക്കളും ആശു പത്രിയില്‍ വന്നു. എന്നാല്‍ നസീറിന്റെ അനുജന്‍ മുഹമ്മദ് ഇബ്രാഹിമിന്റെ രോഷം കാരണം നേതാക്കളാരും മൃതദേഹം കണ്ടില്ല അതുവരെ ഒരു ചില്ലി വിരലുപോലും അനക്കാതിരുന്ന നേതാക്കള്‍ മരണ ശേഷം ഒരു സഹായവും ആവശ്യമില്ലന്നുംആരും മൃതദേഹം കാണേണ്ടന്നും ഹുസൈന്‍ അലറി വിളിച്ചതു കാരണം ആരും അടുത്തില്ല സി.പി.എമ്മിന്റെ ആള്‍ക്കാര്‍ മയ്യിത്ത് കാണാന്‍ കയററരുതെന്ന ഒറ്റ വാശിയിലാണ് മയ്യിത്ത് വീടിനുള്ളില്‍ വച്ച് ജനങ്ങളെ കാണിച്ചത്. സി.പി.എമ്മുകാര്‍ വന്നാല്‍ കയറ്റി വിടാതിരിക്കാനായിരുന്നു അത്.
പാര്‍ട്ടി എന്നാല്‍ വാപ്പക്ക് ജീവനായിരുന്നു. ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത ഉള്ളതായി നസീറിന്റെ ഒരു കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട.് പാര്‍ട്ടിയോടുള്ള അടങ്ങാത്ത ആവേശം മൂലം എന്നും ഒരു ചുവന്ന കുട പിടിച്ചായിരുന്നു നസീര്‍ നടന്നിരുന്നത്.
മഴയാണങ്കിലും ,വെയിലാണങ്കിലും നസീര്‍ അത് ചൂടിയിരുന്നു. പാര്‍ട്ടിയില്‍ നടക്കുന്ന എല്ലാ അഴിമതികളെയും എത്ര വലിയ നേതാവാണങ്കിലും ചോദ്യം ചെയ്തിരുന്നു. പാണം തോട് കെട്ടുന്നതിന് സ്വകാര്യ വൃക്തിയോട് പണം വാങ്ങിയതും, തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിനെ തുണക്കുകയും സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ കൂട്ടു നിന്നതുമൊക്കെ ചെയ്ത പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നസീര്‍ പരാതി നല്‍കിയിരുന്നു രുന്നുവെന്ന് നസീറിന്റെ മകന്‍ ഹുസൈന്‍ പറഞ്ഞു.
ഇതൊക്കെ കാരണം നസീറിനെ അപായപ്പെടുത്തുന്നതിന് പാര്‍ട്ടിയില്‍ ഗൂഡാലോചന നടത്തിയിരുന്നതായാണ് നസീര്‍ ആരോപിക്കുന്നു
അപകടം നടന്ന സമയം രണ്ടു കാലിലും കൈയിലും തൂക്കി ആടിനെ കൊണ്ടു പോകുന്നതു പോലെയാണ് പരുക്കേറ്റ നസീറിനെകൊണ്ടുപോയത്, പരുക്കേറ്റ തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയിട്ടും തലയില്‍ ഒന്നു താങ്ങി പിടിക്കാന്‍ പോലും അക്രമികള്‍ തുനിഞ്ഞില്ല.
അക്രമികള്‍ എടുത്ത് കൊണ്ടുപോകുകയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ വീട്ടില്‍ തെന്നി വീണതാണന്ന് ഡോക്ടറെ ധരിപ്പിച്ച ശേഷം നസീറിനെ അക്രമിച്ച സി.പി.എമ്മുകാര്‍ കടന്നുകളയുകയായിരുന്നെന്ന് നസീറിന്റെ മകന്‍ ഹുസൈന്‍ പറഞ്ഞു. എതിര്‍പ്പുകളെ വക വക്കാത്ത ആളായിരുന്നു പിതാവെന്നു മകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."