സ്‌നേഹവാത്സല്യത്തിന്റെ കടലായി മാറാന്‍ ഇസ്‌ലാമിന് കഴിയുമെന്ന് സ്പീക്കര്‍
നെടുമ്പാശ്ശേരി: മതത്തിന്റെയും മതവിശ്വാസത്തിന്റെയും പേരില്‍ ചിലര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം നടത്തുമ്പോന്‍ സ്‌നേഹവാത്സല്യത്തിന്റെ കടലായി മാറാന്‍ ഇസ്‌ലാമിന് കഴിയുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചവരാരും എല്ലാം പഠിച്ചതിന് ശേഷമായിരുന്നില്ല. ഇവിടെ വന്ന അറബികളുടെ ചിട്ടയായ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായാണ്.
കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി സ്വദേശിയായ തനിക്ക് അടുത്തിടപഴകേണ്ടി വന്ന ഇസ്‌ലാം മതവിശ്വാസികളുടെ പ്രവൃത്തിയിലൂടെയാണ് യഥാര്‍ഥ ഇസ്‌ലാമിനെ കുറിച്ച് മനസിലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മത വിശ്വാസിയും സമൂഹത്തിന് മാതൃകയാകാന്‍ ശ്രമിക്കണമെന്ന് ഹജ്ജ് കാര്യ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി ഡോ.എം.കെ.മുനീര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.എ.അഹമ്മദ് കബീര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, മുന്‍ എം.എല്‍.എ എ.എം യൂസഫ്, എന്‍.വി.സി അഹമ്മദ്, എന്‍.പി ഷാജഹാന്‍, മുസ്തഫ മുത്തു, ഷെരീഫ് മണിയാട്ടുകുടി, എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, എന്‍.കെ.എ.ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."