പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകണം : റോഷി അഗസ്റ്റിന്‍
ചെറുതോണി : മരിയാപുരം പച്ചക്കറി സംവരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
ജൈവകൃഷി വ്യാപകമാക്കുന്നതിനും സംസ്ഥാനത്തിന്റെ ഉപഭോഗത്തിനനുസരിച്ചുള്ള പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പ്രോത്സാഹനം നല്കണമെന്നും വിപണന സാധ്യത വര്‍ധിപ്പിക്കാകനാകുന്നതോടെ കൂടുതല്‍ കര്‍ഷകര്‍ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന് ശ്രമിക്കുമെന്നും എം.എ.ല്‍.എ. പറഞ്ഞു.
ജൈവകൃഷി നൂതന ആശയങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി സംസ്ഥാന വിത്തുല്പ്പാദന കേന്ദ്രം കൃഷി ഓഫീസര്‍ അജു ജോണ്‍ മത്തായി ക്ലാസ്സ് എടുത്തു.
ക്ലാസ്സില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മികച്ചയിനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജലജ ഷാജി, ടിന്റു സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീമോന്‍ വാസു, ഹരിത ക്ലസ്റ്റര്‍ പ്രസിഡന്റ് തങ്കച്ചന്‍ മാണി വേമ്പേനി, പഞ്ചായത്തംഗങ്ങളായ സിസിലി മാത്യു, എത്സമ്മ ജോയി, സോളി സന്തോഷ്, ജൂബി ഫിലിപ്പ്, തോമസുകുട്ടി ഇടശ്ശേരി കുന്നേല്‍, ജോസഫ് പി.ജെ., കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."