ഡ്രൈവേഴ്‌സ് കോപ്പറേറ്റിവ് സൊസൈറ്റിസൂപ്പര്‍മാര്‍ക്കറ്റ് ബത്തേരിയില്‍
കല്‍പ്പറ്റ: വയനാട് ജില്ലാ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ രണ്ടാമത് സൂപ്പര്‍മാര്‍ക്കറ്റ് ബത്തേരി ടൗണില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.
ബത്തേരി ടൗണില്‍ 1000 ചതുരശ്ര അടിയില്‍ നിര്‍മിച്ച മാള്‍ ഇന്ന് വൈകിട്ട് നാലിന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റികളില്‍ ഇന്ന് മുതല്‍ ഓണചന്തകളും ആരംഭിക്കും. ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ സഹകരണ വസ്ത്രമേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സൊസൈറ്റി അറിയിച്ചു. വസ്ത്ര ഉല്‍പാദകരില്‍നിന്നും നേരിട്ട് ശേഖരിച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങളാണ് മേളയില്‍ വിലക്കുറവില്‍ ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ ഈറോഡ്, തിരുപ്പൂര്‍, കര്‍ണാടകയിലെ ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മില്ലുകളില്‍ നിന്നും നേരിട്ടാണ് വസ്ത്രങ്ങള്‍ എത്തിച്ചത്. ഈ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചതിനാല്‍ വിപണിയില്‍ രണ്ടായിരത്തിനും മൂവായിരത്തിനും മുകളിലുള്ള സാരികള്‍ക്കും ചുരിദാറുകള്‍ക്കും ആയിരം രൂപക്ക് താഴെയാണ് വില. റെഡിമെയ്ഡുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ദോത്തി, കോട്ടണ്‍സാരികള്‍, ബെഡ്ഷീറ്റുകള്‍ എന്നിവക്കെല്ലാം പൊതുമാര്‍ക്കറ്റിനേക്കാള്‍ 50 ശതമാനം വിലക്കുറവ് നല്‍കുന്നുണ്ട്. കോഴിക്കോട് പുതിയാപ്പയിലെ മദര്‍തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഫ്രഷ് മത്സ്യങ്ങള്‍ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സ്റ്റാളുകളില്‍ വില്‍പന നടത്തും. ഓണത്തിനടുത്തുള്ള ദിവസങ്ങളില്‍ ഈ സംരംഭത്തിനും തുടക്കമാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് എം വേലായുധന്‍, എം. വി വിജേഷ്, അജയ്, സജിതൈപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."