ഊരുവിദ്യാകേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും
കൊച്ചി: ആദിവാസി മേഖലയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും കുട്ടികളുടെ പഠന പഠനേതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സര്‍വശിക്ഷാ അഭിയാനു കീഴില്‍ ജില്ലയില്‍ ഊരുവിദ്യാകേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ഊരുവിദ്യാകേന്ദ്രത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സാംസ്കാരിക പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലന് ഉദ്ഘാടനം നിര്‍വഹിക്കും.
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു 'രണ്ടാംവീട്' എന്ന നിലയില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനത്തിനും സഹായിക്കാന്‍ കഴിയുന്ന കേന്ദ്രമായി മാറുക എന്നതാണ് 'ഊരുവിദ്യാകേന്ദ്രം' എന്ന പദ്ധതിയിലൂടെ സര്‍വ്വശിക്ഷാ അഭിയാന് ലക്ഷ്യം വയ്ക്കുന്നത്. ജില്ലയില്‍ ആകെ 10 ഊരുവിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പതെണ്ണം കുട്ടമ്പുഴ പഞ്ചായത്തിലും ഒരു കേന്ദ്രം വേങ്ങൂര്‍ പഞ്ചായത്തിലുമാണ്.
അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 4.30 മുതല്‍ 7 വരെയുമാണ് ഊരുവിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. എസ്.എസ്.എ നിയമിക്കുന്ന എജ്യുക്കേഷന്‍ വളണ്ടിയറിനായിരിക്കും ഊരുവിദ്യാകേന്ദ്രത്തിന്റെ അക്കാദമിക ചുമതല. ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം പി മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."