കര്‍ഷകന് ആദരവൊരുക്കി വിദ്യാര്‍ഥികള്‍
പയ്യനെടം: സ്‌കൂള്‍ കാര്‍ഷിക ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകദിനത്തില്‍ വിദ്യാലയത്തിന് സമീപത്തുള്ള ഒരു കര്‍ഷകന് പരമ്പരാഗത രീതിയില്‍ ആദരവ് നല്‍കി പയ്യനടം സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ വേറിട്ട കര്‍ഷക ദിനം ആചരിച്ചു.
പ്രദേശത്തെ പ്രധാന കര്‍ഷകനായ പണ്ടാരത്തില്‍ രാജഗോപലനെയാണ് സ്‌കൂള്‍ ഹെട്മിസ്‌ട്രെസ്സ് സില്‍വി ജോര്‍ജ് ആദരിച്ചത്. വാര്‍ഡ്‌മെമ്പര്‍ മഞ്ജു തോമസ് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട വേഷങ്ങളണിഞ്ഞ് അദ്ധേഹത്തെ വീട്ടില്‍ നിന്നും ഘോഷയാത്രയായി സ്വീകരിച്ച് വിദ്യാലയത്തില്‍ എത്തിച്ചായിരുന്നു ആദരിച്ചത്. കുട്ടികളുമായി അഭിമുഖംനടത്തി.
പഴയ കൃഷിരീതികല്‍, വിളകള്‍, തെയ്യാറെടുപ്പുകള്‍, പുതിയ കാര്‍ഷിക രീതികള്‍, ഇന്നു കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം പ്രതിപാദിച്ചു.
കുട്ടികള്‍ തെയ്യാരാക്കിയ 'കാര്‍ഷിക ദ്രിശ്യാവിഷ്‌കാരം' കൌതുകകരമായി. കൃഷിപ്പാട്ടുകള്‍, അടിക്കുറുപ്പ് മത്സരം, പ്രത്യേക സി.ഡി പ്രദര്‍ശനം അരങ്ങേറി. മുന്‍ വാര്‍ഡ് മെമ്പര്‍ സി.പി മായിന്‍, കെ. സുകുമാരന്‍, എന്‍. സബ്‌ന, സ്‌കൂള്‍ സപ്പോര്‍ട്ടിങ് കമ്മിറ്റി അംഗങ്ങളായ എം. ശോഭന, എന്‍. സജിത, മായ രാജു, സി. സജീവ്കുമാര്‍, വി.പി. ഹംസക്കുട്ടി, കെ. രവീന്ദ്രനാഥന്‍, കെ. സ്വാനി, പി.എ. കദീജ ബീവി, പി.ഡി. സരളാദേവി, കെ.എം. ലിസ, എസ്. സ്വപ്ന, കെ. ബിന്ദു, ഓമന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."