HOME
DETAILS

അടച്ചിട്ട വീട്ടിലും പള്ളിയിലും മോഷണം: ഒരാള്‍ കൂടി പിടിയില്‍

  
backup
August 25, 2017 | 2:59 AM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3


വാടാനപ്പള്ളി : ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളിയുടെ ഓഫീസ് കുത്തിതുറന്ന് കമ്പ്യൂട്ടര്‍ മോണിറ്ററും തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് കിഴക്കുഭാഗം ആളില്ലാത്ത വീട്ടില്‍ നിന്നും എല്‍.സി.ഡിയും മോഷ്ടിച്ച കേസിലെ പ്രതി ആലുവ ഈസ്റ്റ് കോരുകുത്തി മലയില്‍ മച്ചിമലക്കരയില്‍ താമാസിക്കുന്ന കാട്ടുങ്ങപറമ്പില്‍ റംഷാദ് (25) പിടിയില്‍. വലപ്പാട് എസ്.ഐ .സി.ആര്‍ സന്തോഷും വാടാനപ്പള്ളി എസ്.ഐ ഡി ശ്രീജിത്തും ചേര്‍ന്ന് ആലുവ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ നാല് പ്രതികളാണുള്ളത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ജൂലൈ 17ന് പുലര്‍ച്ചെയാണ് ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളിയില്‍ മോഷണം നടത്തിയത്. രാവിലെ അഞ്ചരയോടെ പള്ളിയിലെത്തിയ കപ്യാരാണു വാതില്‍ കുത്തി തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പള്ളിയിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും പുലര്‍ച്ചെ 2.10നും 3.55നും ഇടയില്‍ ദൃശ്യങ്ങള്‍ ഒന്നും പതിഞ്ഞിരുന്നില്ല. ഈ മോഷണം കഴിഞ്ഞ് ദിവസങള്‍ക്ക് ശേഷമാണ് തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് ആള്‍താമസമില്ലാത്ത വീട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നത്. ഇവിടെനിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന രക്തം കണ്ടെത്തിയിരുന്നു. പിടിയിലായ ഹര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago