ഭാരതീയ ദര്‍ശനങ്ങളുടെ ഉദാത്ത മാതൃക ശാന്തിഗിരിയില്‍: കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത്
തിരുവനന്തപുരം: ഗുരുശിഷ്യബന്ധത്തിലധിഷ്ടിതമായ ഭാരതീയ ദര്‍ശനങ്ങളുടെ ഉദാത്തമാതൃകയാണു ശാന്തിഗിരിയിലുള്ളതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടഷന്റെ ആഭിമുഖ്യത്തില്‍ നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്ലോബല്‍ സ്പിരിച്ച്വല്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം അനാദികാലം മുതല്‍ തന്നെ മഹാത്മാക്കളുടെ നാടാണ്. ഇതര ഗുരുക്കന്മാരില്‍ നിന്നും വ്യത്യസ്തമായി ശ്രീകരുണാകരഗുരുവിന്റെ ആദ്ധ്യാത്മിക കര്‍മ്മഭൂമിയില്‍ ഗുരുശിഷ്യബന്ധത്തിന്റെ ഉദാത്തമാതൃകയായ ശിഷ്യപൂജിതയിലൂടെ ലോകം ഗുരുവിനെ അറിയുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആധ്യാത്മികതയ്ക്ക് പുറമെ ആയുര്‍വേദം, വിദ്യാഭ്യാസം, വ്യക്തി വികാസം, ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ ആശ്രമം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ചടങ്ങില്‍ പ്രശംസിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ പ്രൊഫ. എസ്.ആര്‍. ഭട്ട് അധ്യക്ഷനായ ചടങ്ങില്‍ ശ്രീലങ്കന്‍ മഹാബോധി സൊസൈറ്റി പ്രസിഡന്റ് വെനറബിള്‍ ബംഗാല ഉപത്തിസ, വിയറ്റ്‌നാം ബുദ്ധിസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉപബോധകന്‍ വെനറബിള്‍ റ്റിക്ക് റ്റിയം ഡ്യൂ എന്നിവര്‍ വിശിഷ്ടാതിഥികളായി. സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങില്‍ സാന്നിധ്യമായി. പത്മശ്രീ ഡി. ആര്‍.കാര്‍ത്തികേയന്‍, പത്മശ്രീ ജെ.എസ്.രജ്പുത്, ശ്രീകല.എം.നായര്‍, ഡോ.എസ്. എസ്. ഉണ്ണി, ഡോ.കെ.ഗോപിനാഥന്‍പിള്ള, പ്രൊഫ.കെ.രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആത്മീയ നേതാക്കളും തത്ത്വചിന്തകരും ശാസ്ത്ര വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."