HOME
DETAILS
MAL
സാഫ് കപ്പ് അണ്ടര്‍ 15 ഫുട്‌ബോള്‍: ഇന്ത്യ- നേപ്പാള്‍ ഫൈനല്‍
backup
August 26 2017 | 00:08 AM
കാഠ്മണ്ടു: സാഫ് കപ്പ് അണ്ടര്‍ 15 ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യ- നേപ്പാള്‍ ഫൈനല്‍. ഭൂട്ടാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നിലവിലെ ചാംപ്യന്‍മാരായ ബംഗ്ലാദേശിനെ 4-2ന് വീഴ്ത്തിയാണ് നേപ്പാളിന്റെ ഫൈനല്‍ പ്രവേശം.
ഭൂട്ടാനെതിരേ ഇന്ത്യക്കായി 20ാം മിനുട്ടില്‍ വിക്രം സിങും 75ാം മിനുട്ടില്‍ ഹര്‍പ്രീത് സിങും 91ാം മിനുട്ടില്‍ മെല്‍വിനും ഇന്ത്യക്കായി വല ചലിപ്പിച്ചു.
നാളെ നടക്കുന്ന ഫൈനലില്‍ നേപ്പാള്‍- ഇന്ത്യ പോരാട്ടം അരങ്ങേറും. കഴിഞ്ഞ തവണയും ഫൈനലിലെത്തിയ ഇന്ത്യ അന്ന് ബംഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ കിരീട നേട്ടത്തോടെ മടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."