വികലാംഗ പെന്‍ഷന്‍ 3000 രൂപയാക്കണം
കോഴിക്കോട്: വികലാംഗപെന്‍ഷന്‍ പ്രതിമാസം 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ അന്ധര്‍ക്കും മറ്റു വികലാംഗര്‍ക്കും എത്തിപ്പെടാനുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുക, സാമൂഹ്യനീതി വകുപ്പില്‍ നിന്നും അന്ധര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ യാഥാസമയം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ഐ.സി.ഡി.എസിനെയും കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിനെയും സംയുക്തമായി ചുമതലപ്പെടുത്തമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അന്ധര്‍ക്ക് ടോക്കിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടറും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാന്‍ നടപടി വേണം.
സ്വകാര്യസ്ഥാപനങ്ങളില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഒരാള്‍ക്കെങ്കിലും തൊഴില്‍ നിയമനം നല്‍കണമെന്ന നിര്‍ദേശമുണ്ടെണ്ടങ്കിലും നടപ്പിലായില്ലെന്നും അവര്‍ പറഞ്ഞു.
സംഘടനയുടെ ഒരു വര്‍ഷം നീണ്ടണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റിയുമായി സഹകരിച്ച് പൂവിളി 2017 ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ഓഗസ്റ്റ് 27ന് മെഡിക്കല്‍ കോളജ് കാംപസില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി. സത്യന്‍, എ.കെ അബ്ബാസ്, കെ. മൊയ്തീന്‍കോയ, അബ്ദുല്‍ കരീം, മെഹ്‌റൂഫ് മണലൊടി, അപര്‍ണ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."