'സുവര്‍ണഹരിഹരം' പരിപാടിക്ക് തുടക്കം
കോഴിക്കോട്: ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ഹരിഹരന് ആദരമായി 'സുവര്‍ണഹരിഹരം' പരിപാടിക്ക് തുടക്കം. ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷനാണ് ആദരം സംഘടിപ്പിക്കുന്നത്. നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ചലച്ചിത്ര സെമിനാര്‍ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു.
തന്റെ ജീവിതത്തിലെ പകുതിയിലികം സമയവും സിനിമക്ക് വേണ്ടി ചിലവഴിച്ച വ്യക്തിയാണ് ഹരിഹരന്‍ എന്നും അന്‍പത് വര്‍ഷത്തിനുള്ളില്‍ അറുപതിലധികം സിനിമകള്‍ സംവിധാനം ചെയ്യുക എന്നത് പ്രയാസകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എയ്മ ദേശീയ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പൊയിലൂര്‍ അധ്യക്ഷനായി. മലയാളം സര്‍വവകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ചലച്ചിത്ര നിരൂപകന്‍ എ. സഹദേവന്‍, പി.വി അജിത് കുമാര്‍, കാനേഷ് പൂനൂര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലയാള വിഭാഗം അധ്യാപകന്‍ ഡോ. ആര്‍.വി.എം ദിവാകരന്‍ സെമിനാറുകള്‍ അവതരിപ്പിച്ചു. പി.വി ഗംഗാധരന്‍ , എയ്മ കേരള പ്രസിഡന്റ് എ.കെ പ്രശാന്ത്, നടന്‍ കെ.ടി.സി അബ്ദുല്ല സംബന്ധിച്ചു. ടി. മനോജ് കുമാര്‍ സ്വാഗതവും സേതുമാധവ പണിക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."