ബാലാവകാശ കമ്മീഷന് നിയമനം: സി.പി.ഐക്ക് അതൃപ്തിയില്ലെന്ന് മന്ത്രി
തിരൂര്‍: ബാലാവകാശ കമ്മിഷന് നിയമനത്തില്‍ സി.പി.ഐ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇക്കാര്യത്തില്‍ സി.പി.ഐ സി.പി.എമ്മിന് കത്തു നല്‍കിയിട്ടില്ല. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. സി.പി.ഐ നേതാക്കള്‍ തന്റേയും നേതാക്കളാണ്.
ബാലാവകാശ കമ്മിഷന് നിയമന വിവാദത്തില്‍ സി.പി.ഐ നേതാക്കള്‍ തനിക്ക് നൂറുശതമാനവും പിന്തുണ നല്കിയവരാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നിയമനവുമായി ബന്ധപ്പെട്ട് സി.പി.ഐ നേത്യത്വം കത്തുനല്‍കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തപ്പോള്‍ പാര്‍ട്ടി നേത്യത്വം തന്നോട് ഇക്കാര്യത്തെക്കുറിച്ചൊന്നും വിശദീകരണം തേടിയിട്ടില്ല. കമ്മിഷന് നിയമനത്തില്‍ സി.പി.ഐ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരൂരില്‍ സാമൂഹിക സുരക്ഷാമിഷന് വയോജന ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."