നിയമജ്യോതി താഴേത്തട്ടിലേക്ക്
തലശ്ശേരി: വീട്ടുപടിക്കല്‍ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ നിയമ സേവന അതോറിറ്റി രൂപം കൊടുത്ത നിയമജ്യോതി പദ്ധതിയുമായി സഹകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി. വാര്‍ഡ് തലത്തില്‍ നിയമ ജ്യോതി എന്ന പേരില്‍ രൂപീകരിക്കുന്ന ഘടകങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. സൗജന്യ നിയമ സഹായം, ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെ പ്രാദേശിക ലോക് അദാലത്തുകള്‍, സമ്പൂര്‍ണ നിയമ സാക്ഷരതാ പദ്ധതി, ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനും കഴിയും.
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പായാല്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ നിയമ സേവനം ലഭ്യമാകുന്ന സ്ഥിരം സംവിധാനമാണ് നിലവില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."