HOME
DETAILS
MAL
ആദര്‍ശിന്റെ ജീവിതത്തിനായി കാരുണ്യയാത്ര
backup
August 27 2017 | 03:08 AM
മയ്യില്‍: ആദര്‍ശിന്റെ ജീവന് തിരിച്ചുപിടിക്കാന്‍ ഫ്രന്റ്സ് ബസ് കാരുണ്യയാത്ര നടത്തി. വള്ളിയോട്ടെ സത്യഭാമയുടെ മകനായ ആദര്‍ശ് ജന്മനാ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുകയാണ്. വള്ളിയോട്ട്-മയ്യില്‍-പറശിനിക്കടവ്-തളിപ്പറമ്പ്-പരിയാരം മെഡിക്കല്‍ കോളജ് റൂട്ടിലാണ് ബസ് സര്‍വിസ് നടത്തിയത്. മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ ആദര്‍ശ് ചികിത്സാസഹായ കമ്മിറ്റി രക്ഷാധികാരി ഭവദാസന്‍ നമ്പൂതിരി ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ.പി ശ്രീന, ചികിത്സാ കമ്മിറ്റി ചെയര്മാന് എം. രാഘവന്, കണ്‍വീനര്‍ ഐ. വിവേക് ബാബു, കെ.പി ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."