പ്രധാനാധ്യാപകര്‍ക്കും 'ഓണപ്പരീക്ഷ'ണം!
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടക്കുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ പ്രധാനാധ്യാപകര്‍ക്കു 'പരീക്ഷണ'മായതായി ആക്ഷേപം.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുടെ ചോദ്യപ്പേപ്പര്‍ വിതരണത്തിലെ ആസൂത്രണമില്ലായ്മയാണ് പ്രശ്‌നമായത്.
21ന് ആരംഭിച്ച് 30ന് അവസാനിക്കുന്നതരത്തില്‍ ആറു ദിവസങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഇത്രയും ദിവസങ്ങളിലേക്കാവശ്യമായ ചോദ്യപ്പേപ്പറുകള്‍ അതാത് ബി.ആര്‍.സി കളില്‍നിന്ന് ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമായാണ് വിതരണം ചെയ്തിരുന്നത്.
ഇവ കൈപ്പറ്റുന്നതിനായി ദിവസവും ബി.ആര്‍.സികളില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് പ്രധാനാധ്യാപകര്‍. സമയ, സാമ്പത്തിക നഷ്ടങ്ങള്‍ക്കു പുറമേ, സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും ഇതു സാരമായി ബാധിക്കുന്നതായും വരും പരീക്ഷകളില്‍ ഈ അപാകത പരിഹരിച്ചു പരീക്ഷകളെ ഗൗരവത്തിലെടുത്തു നടത്തിപ്പ് കാര്യക്ഷമമാക്കണമെന്നും കെ.എസ്.ടി.യു മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പി.കെ ഹംസ ഉദ്ഘാടനം ചെയ്തു. എ.എ സലാം അധ്യക്ഷനായി. കെ.എം അബ്ദുല്ല, മജീദ് കാടേങ്ങല്‍, ടി.എം ജലീല്‍, സഫ്തറലി, എം. മുഹമ്മദ് സലീം, എം. സിദ്ദീഖ്, മജീദ് വെള്ളില, വി. ഷാജഹാന്‍, പി.ടി അഹമ്മദ് റാഫി, പി. കുഞ്ഞിമുഹമ്മദ്, കെ. ഫെബിന്‍, അന്‍വര്‍ ബഷീര്‍, അഷ്‌റഫ് നാനാക്കല്‍, അര്‍ഷാദ് കെ. ഷബീര്‍ പുള്ളിയില്‍, എ.കെ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."