കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന: നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി
നിലമ്പൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരളയുടെ ഭാഗമായി മമ്പാട് പഞ്ചായത്തിലെ കടകളില്‍ പരിശോധന നടത്തി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. മമ്പാട്, പുളിക്കലോടി, കമ്പനിപ്പടി, ഓടായിക്കല്‍ തുടങ്ങിയ ഭാഗങ്ങളിലെ കടകളിലാണ് ആരോഗ്യവകുപ്പിന്റെ പരിശോധന നടന്നത്. പൊതുസ്ഥലത്തേക്ക് മലിനജലം ഒഴുക്കല്‍, കൊതുക്ക് വളരുന്ന സാഹചര്യം ഉണ്ടാക്കല്‍, പൊതുസ്ഥലത്തേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളല്‍ എന്നിവ കണ്ടെത്തി. സ്ഥാപന ഉടമകള്‍ക്ക് താക്കീത് നല്‍കി. നിശ്ചിത സമയത്തിനകം ഇത്തരം അപാകതകള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി ഗണേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.പി ദേവരാജന്‍, ഷിജി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."