പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍: എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ക്കെതിരേയും ടാക്സ് അടക്കാത്ത വാഹനങ്ങള്‍ക്കെതിരേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി തുടരുന്നു. രണ്ടു ദിവസങ്ങളിലായി 138 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ നടന്ന പരിശോധനയില്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് ബസുകളില്‍ നിന്ന് എയര്‍ഹോണ്‍ ഘടിപ്പിച്ചതിനു പിഴയീടാക്കി. രണ്ടുവാഹനങ്ങള്‍ ടാക്സ് അടക്കാത്തതിനും എട്ടു കേസുകള്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനും പിടികൂടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തവര്ക്കെതിരേയും നടപടിയെടുത്തു. 38,500 രൂപയാണ് ഇന്നലെ മാത്രം പിഴ ഇനത്തില്‍ ഈടാക്കിയത്. കണ്ണൂരിനു പുറമേ മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലുമാണ് പരിശോധന നടന്നത്. പ്രത്യേക സ്ക്വാഡുകള്‍ തിരിച്ച് എല്ലാ ബുധനാഴ്ചകളിലുമാണ് പരിശോധന നടത്തുക. മറ്റു പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."