HOME
DETAILS

പരാധീനതകളില്‍ വീര്‍പ്പുമുട്ടി സംസ്ഥാനപാതയിലെ പത്തിരിപ്പാല

  
backup
August 27 2017 | 05:08 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa-8

പത്തിരിപ്പാല: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിലെ പ്രധാന കവലയായ പത്തിരിപ്പാലയില്‍ സിഗ്നല്‍ സംവിധാനം കടലാസിലൊതുങ്ങുന്നു. പാലക്കാട് നിന്നും ഷോര്‍ണൂര്‍, ഗുരുവായൂര്‍ ഭാഗത്തേക്കും കോങ്ങാട് ഭാഗത്ത് നിന്നും ഒറ്റപ്പാലം, കോട്ടായി, തിരുവില്വാമല, തൃശൂര്‍ ഭാഗത്തേക്കും കോട്ടായി ഭാഗത്തു നിന്ന് കോങ്ങാട്, ഒറ്റപ്പാലം ഭാഗങ്ങളിലേക്കുമായി നൂറുക്കണക്കിന് ബസുകളും ചരക്കു വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി പത്തിരിപ്പാല ജങ്ഷന്‍ വഴി കടന്നുപോവുന്നത്. സ്‌കൂള്‍, ആരാധനാലയങ്ങള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള കവലയില്‍ സിഗ്നല്‍ സംവിധാനമേര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പോ, ഭരണകൂടമോ തയ്യാറായിട്ടില്ല. കോങ്ങാട്, ഒറ്റപ്പാലം റോഡുകളില്‍ കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതുമൂലം യാത്രക്കാര്‍ കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്.
മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്നതുമൂലം ബസു വരുമ്പോള്‍ ഓടിയടുക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കും. ജങ്ഷനു സമീപം സ്പീഡ് ബ്രേക്കുകളില്ലാത്തത് ബസുകളുടെ അമിത വേഗതക്കും കാരണമാകും. രാവിലെയും വൈകിട്ടുമുള്ള സ്‌കൂള്‍ സമയത്ത് പൊലിസിന്റെ സേവനമുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളില്‍ ഗതാഗത നിയന്ത്രണം ഇവര്‍ക്ക് സാധ്യമാകാറില്ല.
പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ കാരണം അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഒരു സംസ്ഥാന പാതയിലെ ഇത്രയും വലിയ കവലയില്‍ കാലങ്ങളായി കാത്തിരിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ കുളപ്പുള്ളി സംസ്ഥാന പാതയുടെ കരാരെടുത്ത മലേഷ്യന്‍ കമ്പനി പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ അനുദിനം ഗതാഗത കുരുക്ക് വര്‍ധിക്കുന്ന പത്തിരിപ്പാല കവലയില്‍ കാത്തിരുപ്പു കേന്ദ്രങ്ങളും സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago