വഴിതുറക്കുന്നു
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല നിയമ പഠന കേന്ദ്രം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. എല്‍.എല്‍.ബി കോഴ്‌സിന് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. റിട്ട. ജസ്റ്റിസ് ആര്‍.ഡി വ്യാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്നലെ ഉച്ചയോടെ പാലയാട്ടെ നിയമപഠന കേന്ദ്രത്തിലെത്തിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അപൂര്‍വ് കുമാര്‍ ശര്‍മ്മ, അംഗങ്ങളായ ബി.ഡി ഠാക്കൂര്‍, ടി.എസ് അജിത്ത്, ദേശീയ നിയമ സര്‍വകലാശാല മുന്‍ വി.സി പ്രൊഫ.വിജയകുമാര്‍, പ്രൊഫ. കെ.എം ജോര്‍ജ്ജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിയമ പഠനകേന്ദ്രത്തിലെ അക്കാദമിക, ഭൗതിക സൗകര്യങ്ങള്‍ സംഘം പരിശോധിച്ചു. 23ന് ചേരുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമ പഠന സമിതിയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് സംഘം അറിയിച്ചു. അതിനായി 17നു മുമ്പ് നിയമ പഠന കേന്ദ്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം പ്രകാശന്‍ മാസ്റ്റര്‍, ടി സന്തോഷ് കുമാര്‍, ഡോ. വില്‍സന്റ്, അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി.വി.സി ഡോ.ടി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ക്യാംപസ് ഡയരക്ടര്‍ ഡോ. ഗംഗാധരന്‍, നിയമ പഠന വിഭാഗം മേധാവി കവിത ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."