കെട്ടിടത്തിനു മുകളില്‍ കാട് മുളച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല
കാഞ്ഞങ്ങാട്: കെട്ടിടത്തിനു മുകളില്‍ കാട് മുളച്ചു പൊങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് കാട് തഴച്ചു വളരാന്‍ തുടങ്ങിയത്.
ബ്ലോക്കിനു കീഴിലുള്ള ജൈവ കര്‍ഷകരുടെ കൃഷി ഉല്പന്നങ്ങള് സംഭരിച്ചു വില്പന നടത്തുന്ന കേന്ദ്രമായി ഈ കെട്ടിടം ഉപയോഗിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ കെങ്കേമമായി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞതോടെ കെട്ടിടം അനാഥമായി മാറുകയായിരുന്നു.
കെട്ടിടത്തിനു മുകളില്‍ ആലിന്റെ തൈ ഉള്‍പ്പെടെ വളരുകയാണ്. ഇതില്‍ മഴവെള്ളം കൂടി കെട്ടി നില്‍ക്കുന്നതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു ക്ഷതം സംഭവിക്കുമെന്നും ആശങ്കയുണ്ട്.
എന്നാല്‍ ജൈവ കൃഷി ഉല്പന്നങ്ങള് മൊത്തത്തില്‍ സംഭരിച്ചു വില്പന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."