HOME
DETAILS
MAL
ജനകീയ മത്സ്യക്കൃഷി രണ്ടാം ഘട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു
backup
August 31 2017 | 06:08 AM
പാലക്കാട്: ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കണ്ണാടി ഗ്രാമപഞ്ചായത്ത് തൊഴില്‍ ശാലയില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മത്സ്യക്കുഞ്ഞു വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ വേണുഗോപാലന്‍ അധ്യക്ഷനായ പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. നിഷ, എന്‍.എം ഇന്ദിര, കുഞ്ചപ്പന്‍, മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി.എം.രാജേഷ്, ഫിഷറീസ് അസി.ഡയറക്ടര്‍ കെ.ബി രമേശ്, മത്സ്യകര്‍ഷകര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."