HOME
DETAILS

കരിങ്കല്‍ ക്വാറിമുതല്‍ ആശുപത്രിവരെ പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജിക്ക് അധികാരം: ഭക്ഷ്യ മന്ത്രി

  
backup
August 31 2017 | 06:08 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86

കൊല്ലം: ഉപഭോക്താക്കള്‍ നിയമങ്ങള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും രാജാവിനെപ്പോലെ ഉപഭോക്താക്കള്‍ സംരക്ഷിക്കപ്പെടണമെന്നും ഭക്ഷ്യ-പൊതുവിതരണമന്ത്രി പി തിലോത്തമന്‍. ലീഗല്‍മെട്രോളജി ജില്ലാ ഓഫിസ് സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം കര്‍ബലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സേവനത്തില്‍ വീഴ്്ച വരുത്തുന്ന സേവനദാദാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലീഗല്‍മെട്രോളജിക്ക് കഴിയും. കരിങ്കല്‍ ക്വാറിമുതല്‍ ആശുപത്രിവരെ പരിശോധിക്കാനുള്ള അധികാരം ലീഗല്‍മെട്രോളജിയില്‍ നിക്ഷിപ്തമാണ്. അളവിലും തൂക്കത്തിലും നടത്തുന്ന വെട്ടിപ്പുകള്‍ പിടിക്കപ്പെടുന്നത് ലീഗല്‍ മെട്രോളജിയുടെ പരിശോധനകള്‍ മൂലമാണ്. ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് മരുന്ന് നല്‍കുന്നത് ശിശുക്കളുടെ തൂക്കംനോക്കിയാണ്. വെയിങ് മെഷീന്‍ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാന്‍ ലീഗല്‍മെട്രോളജി വകുപ്പിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ 26 ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍കൂടി സൃഷ്ടിച്ച് ഭക്ഷ്യ-പൊതുവിതരണവകുപ്പ് ശക്തിപ്പെടുത്താനുള്ള തീരുമാനവും സര്‍ക്കാരിന്റെ പരിഗണനയിലണെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ എന്‍ അനിരുദ്ധന്‍, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, കേരളാകോണ്‍ഗ്രസ്(ജേക്കബ്)ജില്ലാപ്രസിഡന്റ് കല്ലട ഫ്രാന്‍സിസി, ആര്‍.എസ്.പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി, ലീഗല്‍മെട്രോളജി കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ്ജ് റീനാ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ലീഗല്‍ മെട്രോളജി ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് ലെഡ്‌സണ്‍രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊല്ലം അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിന്റെയും അനുബന്ധ ഓഫീസുകളുടെയും പ്രവര്‍ത്തനത്തിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് അധുനിക ലബോറട്ടറി സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫിസ് സമുച്ചയം നിര്‍മിക്കുന്നത്. രണ്ടുകോടി രൂപ മുടക്കി നിര്‍മിക്കുന്ന ബില്‍ഡിങ് ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  11 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  11 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  11 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  11 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  11 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  11 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  11 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  11 days ago