HOME
DETAILS

മെഡിക്കല്‍ പ്രവേശനത്തിനായി സുല്‍ഫത്ത് പോരിനിറങ്ങി; ഒപ്പം സ്പീക്കറും

  
backup
August 31 2017 | 21:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2



മലപ്പുറം: എന്ത് വിഷയത്തിലാണെങ്കിലും ഒന്നര മണിക്കൂറിനുള്ളില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് അത്ര എളുപ്പമല്ല. അതും വിവിധ വകുപ്പുകള്‍ കൂടിച്ചേര്‍ന്നെടുക്കേണ്ട ഒരു തീരുമാനത്തില്‍. അതാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരാള്‍ക്ക് വേണ്ടിയായിരുന്നു ഉത്തരവെങ്കിലും ഗുണം നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് പ്രയോജനമാകുക. എസ്.എസ്.എല്‍.സിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിനെ അഭിനന്ദിക്കാന്‍ അന്ന് എം.എല്‍.എ ആയിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എത്തിയപ്പോള്‍ സുല്‍ഫത്ത് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല, താന്‍ കാരണം ഒരു സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നും അത് ഒരു വിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തുണയാകുമെന്നും.
പ്ലസ്ടുവിന് നല്ല മാര്‍ക്ക് വാങ്ങിയാല്‍ പണമില്ലാത്തതുകൊണ്ട് സുല്‍ഫത്തിന്റെ ആഗ്രഹം സഫലമാകാതിരിക്കുകയില്ലെന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സുല്‍ഫത്തിന് അന്ന്് സ്പീക്കര്‍ ഉറപ്പും നല്‍കി. പ്ലസ്ടുവിന്‍ മികച്ച വിജയം നേടി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടിയെങ്കിലും പ്രവേശനം വിലങ്ങുതടിയായി. പണമായിരുന്നു പ്രശ്‌നം. 11 ലക്ഷം വാര്‍ഷിക ഫീസ് വാങ്ങാന്‍ അനുമതി ലഭിച്ച ഒരു സ്വാശ്രയ കോളജിലാണ് മെറിറ്റിലാണെങ്കിലും സുല്‍ഫത്തിന് പ്രവേശനം ലഭിച്ചു. ഇത് സുല്‍ഫത്തിനേയും പിതാവായ ഏഴുകുടിക്കല്‍ ലത്തീഫിനെയും മാതാവ് ലൈലയെയും പ്രയാസത്തിലാക്കി. ഉടന്‍ സ്പീക്കറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സാമ്പത്തിക പ്രശ്‌നം സ്പീക്കറെയും വിഷമത്തിലാക്കി.
അപേക്ഷ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മുന്നിലെത്തിയപ്പോള്‍ 11 ലക്ഷം രൂപ കെട്ടിവെച്ചാലെ പ്രവേശനം ലഭിക്കൂ എന്ന മറുപടി ലഭിച്ചു. പിന്നീടായിരുന്നു സ്പീക്കറുടെ ഊഴം. സര്‍ക്കാര്‍ അടക്കാമെന്ന് ഫിഷറീസ് ഡയറക്ടറെ കൊണ്ട് ഗ്യാരണ്ടി നല്‍കാനായിരുന്നു പിന്നെയുള്ള ശ്രമം. സ്പീക്കറുടെ ശക്തമായ ഇടപെടലിലൂടെ അത് സാധ്യമായി. തുടര്‍ന്ന് കമ്മീഷണറുടെ മുന്നിലെത്തിയപ്പോള്‍ പ്രവേശനം യാഥാര്‍ഥ്യമായെങ്കിലും മത്സ്യത്തൊഴിലാളി എന്ന പൊതുവായ മാനദണ്ഡം ഉത്തരവില്‍ ഇല്ലെന്നും ചില പ്രത്യേക സമുദായങ്ങള്‍ക്ക് മാത്രമേ ഉത്തരവില്‍ ഉള്ളൂവെന്നും പുതിയ കുരുക്കായി മാറി. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവിറങ്ങിയാല്‍ മാത്രമേ മുസ്്‌ലിം വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്‍കാനാവൂവെന്ന സ്ഥിതിയായി.
കേവലം ഒന്നരമണിക്കൂറിനുള്ളില്‍ പുതിയൊരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തീര്‍ത്തും പ്രായോഗികമല്ലായിരുന്നു. എങ്കിലും പിന്‍മാറാന്‍ സ്പീക്കര്‍ തയാറായില്ല. അതിനൊപ്പം തന്റെ വാക്ക് പാലിക്കലും വെല്ലുവിളിയായി. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫിഷറീസ്, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുമന്ത്രിമാരെ ചേര്‍ത്ത് അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുകയും പുതിയ ഉത്തരവിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ വൈകീട്ട് 4.30 ഓടെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
ഉത്തരവ് കൈപറ്റുന്ന കാലതാമസം ഒഴിവാക്കാന്‍ പരീക്ഷാ കമ്മീഷണറെ വിളിച്ചു വരുത്തി സുല്‍ഫത്തിന്റെ പ്രവേശനം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ ഒരു രൂപ പോലും ചെലവഴിക്കാതെ സുല്‍ഫത്തിന്റെ 5 വര്‍ഷത്തെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ തന്നെ അടച്ചു. ഉത്തരവ് ഇറങ്ങിയതോടെ തീരപ്രദേശത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. അങ്ങനെ പൊന്നാനിയിലെ സുല്‍ഫത്ത് പോരാടി നേടിയ വിജയം. ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനത്തിനുള്ള വഴി തെളിഞ്ഞു. സുല്‍ഫത്തിനു നല്‍കിയ വാക്ക് പാലിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രഥമ എമിറേറ്റസ് ഹോളി ഖുര്‍ആന്‍ പുരസ്‌കാരം ദുബൈ ഭരണാധികാരിക്ക് സമ്മാനിച്ചു  

uae
  •  7 days ago
No Image

ജോലിക്കെത്താതെ 15 വര്‍ഷം ശമ്പളം തട്ടി; കുവൈത്തില്‍ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവ്

Kuwait
  •  7 days ago
No Image

ദുബൈയില്‍ പാര്‍ക്കിംഗ് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍; ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാം

latest
  •  7 days ago
No Image

ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി 

National
  •  7 days ago
No Image

ഒരിടത്ത് കൂടി, വേറൊരിടത്ത് കുറഞ്ഞു; സ്വര്‍ണത്തിന് ഇന്നും പലവില, കണ്‍ഫ്യൂഷന്‍ തീര്‍ത്ത് വാങ്ങാം...

Business
  •  7 days ago
No Image

എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം, സംഭവം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ; ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു 

International
  •  7 days ago
No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago
No Image

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

Kerala
  •  7 days ago
No Image

കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

 പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

Kerala
  •  7 days ago