ചന്ദ്രന്റെ വായനക്കൊപ്പം സുപ്രഭാതം കൂടിയിട്ട് നാലാംവര്‍ഷം
വെള്ളമുണ്ട: ഓര്‍മവച്ച നാളുമുതല്‍ മലയാളത്തിലെ പ്രമുഖങ്ങളായ മൂന്ന് ദിനപത്രങ്ങള്‍ സ്ഥിരമായി വായിക്കുന്ന ആളാണ് വെള്ളമുണ്ട പത്താംമൈല്‍ സ്വദേശിയും പ്രമുഖ പ്ലാന്ററും കെ.പി.സി.സി മുന്‍ എക്‌സിക്യൂട്ടിവ് അംഗവുമായ പെരിക്കനായി ചന്ദ്രന്‍. അതിലേക്കാണ് കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പ് സുപ്രഭാതത്തെയും ചന്ദ്രന്‍ ചേര്‍ത്തുവച്ചത്.
അച്ഛന്റെ ചെറുപ്പകാലത്ത് വടകരയില്‍ നിന്നും വന്ന് വെള്ളമുണ്ടയില്‍ സ്ഥിരതമാസമാക്കിയ ചന്ദ്രനും കുടുംബവും ഇന്ന് വെള്ളമുണ്ട പ്രദേശത്തെ ജാതി മത ഭേദമന്യേ സര്‍വര്‍ക്കും പ്രിയപ്പെട്ടവരാണ്. ഡബ്ല്യു.എം.ഒയുടെ വിവാഹ സംഗമങ്ങള്‍ പോലുള്ള നന്മയുടെ പ്രവര്‍ത്തനങ്ങളില്‍ ചന്ദ്രന്റെ സാന്നിധ്യം സജീവമാണ്.
മൂന്ന് വര്‍ഷമായി തന്റെ വായനാ ലോകത്തേക്ക് കടന്നുവന്ന സുപ്രഭാതത്തെ കുറിച്ച് പറയാന്‍ ചന്ദ്രന് നൂറു നാവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷവും വാര്‍ഷിക വരിക്കാരനായ ചന്ദ്രന്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്ന ചന്ദ്രന്‍ അറുപത്തിയാറാം വയസ്സിലും പ്രദേശത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതനാണ്. റിട്ടയേര്‍ഡ് അധ്യാപിക മൈത്രി ടീച്ചറാണ് ഭാര്യ. മഹേഷ്, മായ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."