ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസറെ ഉപരോധിച്ചു
കണ്ണൂര്‍: കോടതി വിധി നടപ്പാക്കാത്ത ജില്ലാ പ്രൊജക്ട് ഒാഫിസര്‍ക്കെതിരേ പട്ടികവര്‍ഗ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍. കാലാവധി പൂര്‍ത്തിയാകാതെ പിരിച്ചുവിട്ട ജില്ലാ പട്ടികവര്‍ഗ വികസന പ്രമോട്ടര്‍മാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രൊമോട്ടര്‍മാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ ജ്വാഗ്ലിന്‍ ഷൈനി ഫെര്‍ണാണ്ടസിനെ ഇന്നലെ രാവിലെ പട്ടികവര്‍ഗ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ ഉപരോധിച്ചു.
വരുന്ന നവംബര്‍ 18 വരെ കാലാവധിയിരിക്കെയാണ് കഴിഞ്ഞ ഒന്‍പതിന് ആദിവാസി മേഖലയില്‍ നിന്നുള്ള 117 പ്രൊമോട്ടര്‍മാരെ പിരുച്ചുവിട്ടുകൊണ്ടുള്ള നിര്‍ദേശം ലഭിച്ചത്. ഫോണ്‍ വഴിയാണ് പിരുച്ചുവിട്ടതായുള്ള വിവരം അധികൃതര്‍ ഇവരെ അറിയിച്ചത്. പിരിച്ചുവിട്ട ആളുകള്‍ക്ക് പകരം പുതിയ നിയമനവും നടന്നു. എന്നാല്‍ ഒരുവര്‍ഷം പോലും പരിചയ സമ്പത്തില്ലാത്ത ആളുകളെയാണ് പ്രൊമോട്ടര്‍മാരായി നിയമിച്ചതെന്നും രാഷ്ട്രീയ താല്‍പര്യമാണ് പിരിച്ചുവിടലിന് പിന്നിലെന്നുമാണ് അസോയിയേഷന്‍ ആരോപിക്കുന്നത്.
കാലങ്ങളായി ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് പ്രൊമോട്ടര്‍മാരെ നിയമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുവര്‍ഷത്തെ കാലാവധിയിലാണ് പ്രൊമോട്ടര്‍മാരെ നിയമിച്ചത്. ഇതില്‍ 14 മുതല്‍ 18 വര്‍ഷം വരെ സര്‍വിസുള്ളവരെയാണ് പിരിച്ചുവിട്ടത്. 500 രൂപയായിരുന്നു ഇവര്‍ക്ക് തുടക്ക വേദനം നല്‍കിയിരുന്നത്. അക്കാലത്ത് പ്രൊമോട്ടര്‍മാരെ കിട്ടാത്ത അവസ്ഥായായിരുന്നു. ഇന്ന് 9625 രൂപയാണ് മാസവേതനം. ഇതോടെ പ്രൊമോട്ടര്‍മാരാകാന്‍ ആളുകള്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി അനധികൃത നിയമനം സമ്പാദിച്ചെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.
പി.കെ ബൈജു, വി. ശോഭ, ജയമോഹന്‍, അനീഷ് നാരായണന്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."