സിഗ്നല്‍ സംവിധാനങ്ങളില്ലാതെ മുണ്ടൂര്‍ ജങ്ഷന്‍ ഗതാഗതക്കുരുക്കില്‍
മുണ്ടൂര്‍: പാലക്കാട്, കോഴിക്കോട് ദേശീയ പാതയിലെ പ്രധാന കവലയായ മുണ്ടൂര്‍ ജങ്ഷന്‍ കാലങ്ങളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. മതിയായ സിഗ്നല്‍ സംവിധാനങ്ങളും കൃത്യമായ സൂചനാ ബോര്‍ഡുകളും ഇല്ലാത്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പാലക്കാട്, കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, പറളി ഭാഗങ്ങളില്‍ നിന്നുള്ള ബസുകളും ചരക്കു വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങളാണ് രാപകലന്യേ മുണ്ടൂര്‍ വഴി കടന്നുപോവുന്നത്. എന്നാല്‍ സംസ്ഥാന- ദേശീയ പാതകള്‍ സംഗമിക്കുന്ന കവലയില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാന്‍ കാലങ്ങളായി പഞ്ചായത്തോ പൊതുമരാമത്തുവകുപ്പുകളോ തയ്യാറായിട്ടില്ല.
മതിയായ സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ പാലക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ മിക്കതും ദിശമാറിയാണ് പോകുന്നത്. മതിയായ ബസു കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതും യാത്രക്കാര്‍ക്ക് വേനല്‍ക്കാലത്തും മഴക്കാലത്തും ദുരിതം തീര്‍ക്കുന്നു. കവലയില്‍ കാലപ്പഴക്കമുള്ള ഡിവൈഡര്‍ പൊളിച്ചുനീക്കി പുതിയ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുകയാണ്. മുണ്ടൂരിലെ ബസ്റ്റാന്റ് നിര്‍മ്മാണ് ഇഴഞ്ഞുനീങ്ങുകയാണ്. എന്നാല്‍ നിരവധി വാഹനങ്ങള്‍ രാപകലന്യേ കടന്നുപോകുന്ന കവലയില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തത് മൂലം വാഹനങ്ങളുടെ അമിത വേഗതയും മിക്കപ്പോഴും അപകടങ്ങള്‍ക്കും കാരണമാവുന്നു. എന്നാല്‍ പാലക്കാട് - കോഴിക്കോട്, മുണ്ടൂര്‍ - ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതകളുടെ കേന്ദ്രമായ മുണ്ടൂരില്‍ സിഗ്നല്‍ സംവിധാനമേര്‍പ്പെടുത്തുന്നത് പഞ്ചായത്തധികൃതരോ പൊതുമരാമത്തോ, ദേശീയ സംസ്ഥാന പാത അതോറിറ്റികളോയെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. സ്‌കൂള്‍, ആരാധനാലയങ്ങള്‍, ആശുപത്രികളടക്കം നിരവധി വ്യാപാരസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുണ്ടൂര്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും കാത്തിരിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിച്ച് യാത്രക്കാരുടെ ദുരിതങ്ങള്‍ തീര്‍ക്കാനും അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് അമിത വേഗതാ നിയന്ത്രണത്തിന് കവലയില്‍ സ്പീഡ് ബ്രേക്കുകള്‍ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.്
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."