തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങി മരിച്ചു
മസ്‌ക്കറ്റ്: ബലിപെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തിരൂര്‍ സ്വദേശിയായ യൂസുഫാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഖുറിയാത്തിനോട് ചേര്‍ന്നുള്ള വാദി അര്‍ബഈനിലാണ് വെള്ളക്കെട്ടില്‍ വീണത്.
ഉടന്‍ തന്നെ സുഹൃത്തുക്കള്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരമറിച്ചു. അവര്‍ സ്ഥലത്തെത്തിയെങ്കിലും യൂസുഫിന്റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഖുറിയാത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആഴമേറിയ വെള്ളക്കെട്ടാണ് വാദി അര്‍ബഈനിലേത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ സ്ഥിരമായി കുളിക്കാനെത്താറുള്ളത്. പെരുന്നാള്‍ ദിനത്തില്‍ ഇവിടെ എത്തുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."