16 മക്കളുണ്ട്; പിതാവിന് പക്ഷേ, തുണയായില്ല!
പള്ളിക്കല്‍: അഞ്ചു വിവാഹം കഴിച്ചതില്‍ 16 മക്കളുള്ള പിതാവും ജീവിച്ചിരിക്കുന്ന മൂന്നു ഭാര്യമാരില്‍ അവസാനം വിവാഹം ചെയ്ത ഭാര്യയും ആശ്രയിക്കാനാളില്ലാത രോഗശയ്യയില്‍ വാടക റൂമില്‍ ദുരിതമനുഭവിക്കുന്നു. കോട്ടക്കല്‍ കാവതികളം കാവുങ്ങല്‍ മുഹമ്മദ് എന്ന കാക്കു (86), ഭാര്യ വണ്ടൂര്‍ സ്വദേശിനി ആസ്യ (45) എന്നിവരാണ് കാക്കഞ്ചേരി ടൗണിലെ കെട്ടിടത്തിനു മുകളില്‍ വാടക റൂമില്‍ കഴിയുന്നത്.
സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന തന്റെ 11 ഏക്കറിലധികം ഭൂമിയുള്‍പ്പെടെ ആദ്യ ഭാര്യമാരുടെ പേരില്‍ എഴുതിനല്‍കിയെന്നും സ്വത്ത് കൈക്കലാക്കിയ ശേഷം മക്കള്‍ ഇറക്കിവിടുകയായിരുന്നും മുഹമ്മദ് പറയുന്നു. ഇപ്പോള്‍ കൂടെ കഴിയുന്ന ഭാര്യയില്‍ കോഴിക്കോട് കാക്കൂരില്‍ താമസിക്കുന്ന ഒരു മകനും തേഞ്ഞിപ്പലത്തു താമസിക്കുന്ന ഒരു മകളുമുണ്ട്. എന്നാല്‍, നാട്ടുകാരില്‍നിന്നു ലഭിക്കുന്ന സഹായവും ആസ്യ വീട്ടുജോലി ചെയ്തുകിട്ടുന്ന പണവുമാണ് മരുന്നിനും മറ്റുമായി ഇവരുടെ വരുമാനം.
പ്രസവിച്ച സ്ത്രീകളെ കുളിപ്പിക്കുന്ന ജോലിയുള്‍പ്പെടെ ചെയ്തിരുന്ന ഇവര്‍ക്കു ലഭിച്ചിരുന്ന വരുമാനത്തില്‍ മിച്ചംവരുന്ന പണം മകന്‍ കൊണ്ടുപോകാറുള്ളതായും കിടപ്പിലായപ്പോള്‍ സഹായിക്കാനെത്തിയില്ലെന്നും ആസ്യയും പറഞ്ഞു. കാക്കഞ്ചേരിയിലെ വ്യാപാരികളും നാട്ടുകാരുമാണ് ഇവര്‍ക്കു ഭക്ഷണം നല്‍കിവന്നിരുന്നത്. കൂടുതല്‍ അവശരായതോടെ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതതനുസരിച്ചു ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, മുഹമ്മദ് ഇഖ്ബാല്‍, പാലിയേറ്റീവ് ഹോം കെയറിലെ നഴ്‌സുമാരായ ഷൈനി, പ്രാര്‍ഥന എന്നിവരെത്തി പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കി. എത്തുമെന്നറിയിച്ച മക്കള്‍ എത്താത്തതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുമായില്ല. ഇന്നു മക്കള്‍ എത്തുമെന്നാണ് വിവരം.
മക്കള്‍ ഏറ്റെടുക്കാത്തപക്ഷം ചികിത്സയ്ക്കു ശേഷം ഇവരെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള വൃദ്ധസദനത്തിലേക്കു മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."