ആദിവാസി കുടുംബത്തെ ദുരിതത്തിലാക്കി ചളിക്കുളമായ റോഡ്
മണ്ണാര്‍ക്കാട്: റോഡ് ചലിക്കുളമായത് ആദിവാസി കുടുംബത്തിന് ദുരിതമാവുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് പുളിക്കലടി ആദിവാസി കോളനിക്ക് സമീപം താമസിക്കുന്ന കാട്ടുനായകര്‍ വിഭാഗത്തിലെ നാഗന്റെ കുടുംബമാണ് യാത്രാ ദുരിതമുനുഭവിക്കുന്നത്.
നാഗന്റെ താമസ സ്ഥലത്തേക്കുളള അര കിലോമീറ്റര്‍ മണ്ണ് റോഡാണ് തകര്‍ന്നത്. വികലാംഗയും സ്ഥിരം രോഗിയുമടങ്ങുന്ന ആദിവാസി കുടുംബത്തിന് ഇപ്പോള്‍ കാല്‍നടയാത്രപ്പോലും ദുസ്സഹമാണ്. പ്രദേശത്തെ ഭൂവുടമയായ സ്വകാര്യ വ്യക്തി അദ്ദേഹത്തെ ഭൂമിയിലെ മരം വെട്ടിമാറ്റി വലിയ വാഹനത്തില്‍ കടത്തികൊണ്ടുപോയതിന് ശേഷമാണ് റോഡ് തകര്‍ന്നതെന്ന പരാതിയുമുണ്ട്.
ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അലനല്ലൂരില്‍ നടത്തിയ പ്രശ്‌നപരിഹാര അദാലത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയായില്ല.
റോഡ് ഗതാഗത യോഗ്യമാക്കാന്‍ എസ്.ടി പ്രമോട്ടര്‍ അടക്കമുളളവരില്‍ നിന്നും സ്വകാര്യ വ്യക്തി പണം കൈപ്പറ്റിയതായും പരാതിയുണ്ട്.
റോഡ് തകര്‍ന്നതോടെ രോഗിയായ ആദിവാസിയെ അര കിലോമീറ്ററിലധികം ചുമന്നാണ് വാഹനത്തിലും പിന്നീട് ആശുപത്രിയിലുമെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."