മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പട്ടിണി കിടന്ന് പ്രതിഷേധിച്ചു
വടക്കാഞ്ചേരി : കേരളം ഐശ്വര്യസമൃദ്ധിയുടെ ഓണം ആഘോഷിച്ചപ്പോള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ എച്ച്.ഡി.എസ് ജിവനക്കാര്‍ തിരുവോണനാളില്‍ പട്ടണി കിടന്ന് പ്രതിഷേധ സമരം നടത്തി . തങ്ങള്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കാത്ത ആശുപത്രി അധികൃതര്‍ക്കെതിരായിരുന്നു പ്രതിഷേധം. 2016 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വേതന വര്‍ധനവിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഉത്തരവ് പ്രകാരം 1025 രൂപ പ്രതിദിനം ലഭിയ്‌ക്കേണ്ട നേഴ്‌സുമാര്‍ക്ക് 400 രൂപയാണ് നല്‍കി വരുന്നത്. സമാനമായ രീതിയിലാണ് മറ്റ് സ്റ്റാഫുകള്‍ക്കും ശമ്പളം നല്‍കുന്നത്.
അഞ്ച് കോടി 54 ലക്ഷം രൂപയാണ് പ്രതിവര്‍ഷം എച്ച്.ഡി.എസ് കമ്മിറ്റിയ്ക്ക് വരുമാനമായി ലഭിയ്ക്കുന്നത്. ഇതില്‍ ഭൂരിഭാഗം തുകയും വകമാറ്റി ചിലവഴിയ്ക്കുകയാണ്. ഇത് നിര്‍ധന കുടുംബാംഗങ്ങളായ താല്‍കാലിക തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ എച്ച്.ഡി.എസ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. രാവിലെ മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു പട്ടിണി സമരം അസോസിയേഷന്‍ പ്രസിഡണ്ട് സി.വി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡണ്ട് പി.എസ് ഉണ്ണികൃഷണന്‍ അധ്യക്ഷത വഹിച്ചു . ടി.വി ജയചന്ദ്രന്‍, പി.വി അശോകന്‍, ഷോബിന്‍ ആന്റണി, കെ.ആര്‍ ഷീല, ഇ.കെ വില്‍സണ്‍ , സജീഷ് ബാലചന്ദ്രന്‍, ഇ.എന്‍ സരിത , ആര്‍ പ്രീത, കെ.എന്‍ പ്രവീണ്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. അനില്‍ അക്കര എം.എല്‍.എ, കെ. ശ്രീകുമാര്‍ , അഡ്വ. ലൈജു സി. എടക്കളത്തൂര്‍, ജോസ് പുത്തിരി തുടങ്ങിയവര്‍ സമരപന്തലിലെത്തി സമരക്കാരെ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."