സലഫീപണ്ഡിതരുടെ വീക്ഷണം
സ്ത്രീ ചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നതില്‍ പണ്ഡിതര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. മദ്ഹബുകള്‍ക്ക് അകത്തും പുറത്തുമുള്ള ഇമാമുകള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു ഹസ്മ് പറയുന്നു: 'സ്ത്രീകള്‍ക്ക് ചേലാകര്‍മം അനുവദനീയമാണെന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്' (മറാതിബുല്‍ ഇജ്മാഅ പേ: 157). ഇമാം ഇബ്‌നു റജബ് തന്റെ ഫത്ഹുല്‍ ബാരിയില്‍ പറഞ്ഞു: 'സ്ത്രീ ചേലാകര്‍മം ശരീഅത്തില്‍ ഉണ്ട്. ഒരഭിപ്രായ വ്യത്യാസവും ഇതിലില്ല' (1: 372). വസീര്‍ ഇബ്‌നു ഹുബൈറ (റ) പറയുന്നു: 'സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചേലാകര്‍മം ഇസ്‌ലാമില്‍ ഉണ്ടെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. നിര്‍ബന്ധമാണോയെന്നതില്‍ അഭിപ്രായാന്തരമുണ്ട്' (ഇഖ്തിലാഫുല്‍ ഫുഖഹാ 1:342).
ചേലാകര്‍മം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബ്. ഇമാം നവവി(റ) പറഞ്ഞു: 'സ്ത്രീ പുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധമാണ്. മുന്‍ഗാമികളില്‍ പെട്ട ധാരാളം പണ്ഡിതര്‍ ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്' (ശര്‍ഹുല്‍ മുഹദ്ദബ് 1: 300). ഇമാം റംലി (റ) പറയുന്നു: 'ചേലാകര്‍മം ചെയ്യപ്പെട്ട രൂപത്തില്‍ ജനിക്കാത്ത ആണിനും പെണ്ണിനും ചേലാകര്‍മം നിര്‍ബന്ധമാണ്'(നിഹായ 8:35). തുഹ്ഫ 9: 198, മുഗ്‌നി 4:202 മുതലായ പ്രധാന ശാഫിഈ ഗ്രന്ഥങ്ങളിലൊക്കെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹനഫി , മാലികി മദ്ഹബുകളില്‍ ചേലാകര്‍മം സുന്നത്താണ്. സ്ത്രീകള്‍ക്ക് മാത്രമല്ല; പുരുഷന്മാര്‍ക്കും. പുരുഷന്മാര്‍ക്ക് പ്രബല സുന്നത്തും സ്ത്രീകള്‍ക്ക് ലഘുവായ സുന്നത്തുമാണ്. പ്രമുഖ ഹനഫീ ഗ്രന്ഥമായ അല്‍ഫതാവല്‍ ഹിന്ദിയ്യ (5:351) യില്‍ പറയുന്നു: 'ചേലാകര്‍മം പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകള്‍ക്ക് സുകൃതവുമാണ്'. ഫത്ഹുല്‍ ഖദീര്‍ 1: 83, തബ്‌യീനുല്‍ ഹഖാഇഖ് 4: 226, അല്‍ മബ്‌സൂത്വ് 10: 268 തുടങ്ങിയ മറ്റു ഹനഫീ ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം മാലിക് (റ) പറഞ്ഞു: 'പുരുഷന്മാര്‍ ചെയ്യുന്നത് പോലെ സ്ത്രീകളും ചേലാകര്‍മം ചെയ്യുകയും നഖം മുറിക്കുകയും ഗുഹ്യരോമം നീക്കുകയും ചെയ്യണമെന്നാണ് എന്റെ പക്ഷം' (ഇമാം ബാജി (റ) യുടെ അല്‍ മുന്‍തഖാ 4:321). ഇമാം ഖറാഫി (റ) ദഖീറയില്‍ പറയുന്നു: 'പുരുഷന്മാര്‍ക്ക് ചേലാകര്‍മം സുന്നത്തും സ്ത്രീകള്‍ക്ക് പുണ്യകരവുമാണ്'.(13:280).
നിര്‍ബന്ധമാണെന്നും സുന്നത്താണെന്നും രണ്ടഭിപ്രായം സ്ത്രീ ചേലാകര്‍മ വിഷയത്തില്‍ ഇമാം അഹ്മദ് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധമാണെന്നാണ് മദ്ഹബില്‍ പ്രബലം. (അല്‍ ഇന്‍സ്വാഫ് 1 : 97, റൗളുല്‍ മുര്‍ബിഗ് 1:25, മഥാലിബു ഉലിന്നുഹാ 1:90).
ചുരുക്കത്തില്‍ പ്രാമാണികമായ നാല് മദ്ഹബുകളിലും സ്ത്രീ ചേലാകര്‍മം ദീനിന്റെ ഭാഗമാണ്. നിര്‍ബന്ധമുണ്ടോയെന്നതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം.
ആധുനിക പണ്ഡിതരുടെ വീക്ഷണം
ജിദ്ദ ആസ്ഥാനമായ ആഗോള മുസ്‌ലിം പണ്ഡിത സഭ മജ്മഇല്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയുടെ ഫത്‌വയില്‍ പറയുന്നു: 'സ്ത്രീ ചേലാകര്‍മം ഇസ് ലാമിക മാണെന്ന് പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട് ... അത് ചെയ്തവര്‍ നിര്‍ബന്ധമോ സുന്നത്തോ ആയ പുണ്യം ചെയ്തു'(വേേു:െമൃ. ശഹെമാംമ്യ.ിളേമംേമ).
ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ നിലപാടും ദാറുല്‍ ഇഫ്താഇന്റെ ഫത്‌വയും സ്ത്രീ ചേലാകര്‍മം പുണ്യകര്‍മമാണെന്നാണ്. അല്‍ അസ്ഹറിന്റെ ഫത്‌വയില്‍ പറയുന്നു: 'സ്ത്രീ ചേലാകര്‍മം ഇസ്‌ലാമികമാണെന്നതില്‍ ഇമാമുകളും കര്‍മശാസ്ത്ര പണ്ഡിതരും ഏകോപിച്ചിട്ടുണ്ട്. സുന്നത്താണെന്ന അഭിപ്രായമാണ് പ്രബലം' (ഫതാവല്‍ അസ്ഹര്‍ 2:208). ശൈഖുല്‍ അസ്ഹറും ഈജിപ്തിലെ മുഫ്തിയുമായിരുന്ന ജാദുല്‍ ഹഖ് അലി ജാദുല്‍ ഹഖിന്റെ ഫത് വയില്‍ പറയുന്നു: 'ചേലാകര്‍മം പുരുഷന്മാര്ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് ഇസ്‌ലാം അംഗീകരിച്ച കാര്യവുമാണ്.
സലഫികളുടെ നിലപാട്
'സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമിക ലോകത്തിന് പരിചയമില്ലാത്തതാണ്. ഇത് ആഫ്രിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്നതാണ്'. സലഫി യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റിന്റെതായി 'മാതൃഭൂമി'യില്‍ വന്ന പ്രതികരണമാണിത്. മറ്റു ചില സലഫി നേതാക്കളും സമാന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ പലപ്പോഴും സലഫിസം മോഡേണിസത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.
വിഷയം പഠിക്കാതെ പ്രതികരിച്ചത് കൊണ്ട് അബദ്ധത്തില്‍ ചാടിയതോ 'പുരോഗമനം' വരച്ചുകാട്ടാനുള്ള വ്യഗ്രതയോ ആകാം. സ്ത്രീ ചേലാകര്‍മം പുണ്യകര്‍മവും സുന്നത്തുമാണെന്ന് പ്രമുഖ സലഫീ പണ്ഡിതരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു തൈമിയ്യയോട് സ്ത്രീ ചേലാകര്‍മത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതെ, സ്ത്രീ ചേലാകര്‍മം ചെയ്യണം. കോഴിപ്പൂവ് പോലെ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ അഗ്രം ഛേദിച്ച് കൊണ്ടാണിത് നിര്‍വഹിക്കേണ്ടത് '(മജ്മൂഉല്‍ ഫതാവാ 21:114). സലഫികളുടെ പ്രധാന അവലംബം ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങളാണല്ലോ. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'ചേലാകര്‍മം സ്ത്രീകള്‍ക്ക് പുണ്യകരമാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍, അതിന്റെ നിര്‍ബന്ധത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട് (തുഹ്ഫതുല്‍ മൗദൂദ് പേജ്: 193).
ഇനി ആധുനിക സലഫി പണ്ഡിതരുടെ നിലപാട് പരിശോധിക്കാം. ചേലാകര്‍മം പുരുഷന്മാര്‍ക്ക് മാത്രമാണോയെന്ന ചോദ്യത്തിന് സഊദി പണ്ഡിത സഭയായ 'ലജ് നതുദ്ദാഇമ' മറുപടി നല്‍കി: 'ചേലാകര്‍മം പ്രവാചകന്മാരുടെ ചര്യയില്‍ പെട്ടതാണ്. അത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ട്. പുരുഷന്മാര്‍ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് സുന്നത്തുമാണ്' (ഫതാവല്ലജ്‌ന 5:113).
പ്രസിദ്ധ സലഫി പണ്ഡിതനും നജ്ദിലെ മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ബ്‌നു ഇബ്രാഹീം ഫത് വ (മതവിധി) നല്‍കി: 'ചേലാകര്‍മം പുരുഷന്മാര്ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് നന്മയുമാണ്' (മജല്ലതുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ 62:43).
സഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്‌നു ബാസ് ഇതു സംബന്ധമായ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം പറഞ്ഞു: 'പ്രാപ്തരായ ഡോക്ടറെയോ മറ്റോ ലഭിക്കുന്ന പക്ഷം സ്ത്രീകള്‍ ചേലാകര്‍മം ചെയ്യല്‍ സുന്നത്താണ്' (മജ്മൂഉ ഫതാവാ ഇബ്‌നിബാസ് 10:47 ). ശൈഖ് ഇബ്‌നു ഉസൈമീന്‍ സമാനമായ ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്: 'ചേലാകര്‍മത്തിന്റെ വിധിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പുരുഷന്മാര്‍ക്കത് നിര്‍ബന്ധവും സ്ത്രീകള്‍ക്ക് സുന്നത്തുമാണെന്നതാണ് പ്രബലമായി തോന്നുന്നത്' (മജ്മൂഉ ഫതാവാ ഇബ്‌നി ഉസൈമീന്‍ 11: 117). സലഫി ഹദീസ് പണ്ഡിതന്‍ ശൈഖ് അല്‍ബാനിയും (തമാമുല്‍ മിന്ന 67), ശൈഖ് അബ്ദുല്ലാഹിബ്‌നു ഉഖൈലും (ഫതാവശ്ശൈഖ് അബ്ദുല്ലാഹിബ് നി ഉഖെല്‍ 2:237) ഇതേ അഭിപ്രായക്കാരാണ്.
ശൈഖ് യൂസുഫുല്‍ ഖറദാവി ഫത്‌വ നല്‍കി: 'ഈ വിഷയത്തില്‍ ഇസ്്‌ലാമിക നാടുകളില്‍ ഐക്യരൂപമില്ല. പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം ചെയ്യുന്നവരും ചെയ്യാത്തവരുമുണ്ട്. അത് ഗുണപ്രദമായി അനുഭവപ്പെടുന്നവര്‍ ചെയ്ത് കൊള്ളട്ടെ. ഞാനതിനെ പിന്തുണക്കുന്നു. ചില ഹദീസുകളിലും പണ്ഡിത വചനങ്ങളിലും വന്നത് പോലെ, അത് ഒരു സുകൃതം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല' (ഖറദാവിയുടെ ഫത്‌വകള്‍ 1:328).
പ്രായോഗികത
ഇസ്‌ലാം അംഗീകരിച്ച സ്ത്രീ ചേലാകര്‍മം എന്തുകൊണ്ട് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമല്ല? വിശിഷ്യാ, കേരളത്തില്‍. പണ്ഡിതര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നു? സഹൃദയരും വിമര്‍ശകരും ഈ ചോദ്യം ഒരു പോലെ ഉന്നയിക്കുന്നു. ഏതായാലും ചിലരെങ്കിലും ഇത് രഹസ്യമായി ചെയ്യുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാണ്. അത് രഹസ്യമായി ചെയ്യലാണ് സുന്നത്തെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഥമമായി മനസിലാക്കേണ്ടത് ഇതൊന്നും ഒരു കാര്യം ഇസ്‌ലാമികമാണോയെന്ന് മനസിലാക്കാനുള്ള മാനദണ്ഡമല്ല എന്നതാണ്. പുരുഷ ചേലാകര്‍മം പോലെ കര്‍ശനമായി നടപ്പാക്കേണ്ടതല്ല സ്ത്രീ ചേലാകര്‍മമെന്ന നിഗമനം കൊണ്ടാകാം പണ്ഡിതര്‍ ഇതില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താത്തത്. കാരണം, സ്ത്രീ ചേലാകര്‍മം നിര്‍ബന്ധമല്ലെന്നാണ് ഹനഫി മാലികി മദ്ഹബടക്കം ഭൂരിഭാഗം പണ്ഡിതരുടെയും നിലപാട്.
നിര്‍ബന്ധമാണെന്ന് പറയുന്ന ശാഫിഈ ഹമ്പലീ മദ്ഹബിലും അത് സുന്നത്താണെന്ന് അഭിപ്രായമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം (റ) തന്റെ ഫത്ഹുല്‍ മുഈനില്‍ ഈ അഭിപ്രായം ഉദ്ധരിക്കുകയും 'ഇതാണ് ഭൂരിപക്ഷം പണ്ഡിതരുടെ നിലപാടെ'ന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ അഭിപ്രായം അവലംബിക്കാം എന്ന് സൂചിപ്പിക്കാനാണിത്. ഇതനുസരിച്ച്, ചേലാകര്‍മം ചെയ്യാത്ത സ്ത്രീകള്‍ കുറ്റക്കാരോ ശിക്ഷാര്‍ഹരോ അല്ല. വിശിഷ്യാ, ഇസ്‌ലാമിക രീതിയില്‍ ഇത് ചെയ്ത് കൊടുക്കുന്ന വിദഗ്ധര്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍.
മാത്രമല്ല, പുരുഷന്‍ ചേലാകര്‍മം ചെയ്യാതിരിക്കുന്നത് നിസ്‌കാരമടക്കം ആരാധനാകര്‍മങ്ങളുടെ സ്വീകാര്യതയെ ബാധിക്കുമെങ്കില്‍ സ്ത്രീക്ക് അതില്ല. മറ്റൊരു വശം കൂടി ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ പ്രസവ ശുശ്രൂഷയുടെ ഭാഗമായി ഇസ്‌ലാം നിര്‍ദേശിക്കുന്ന നാമമാത്ര ചേലാകര്‍മം ചെയ്യല്‍ നവജാത ശിശുക്കളില്‍ പതിവായിരുന്നു. പിന്നീട് ചെയ്ത് കൊടുക്കാന്‍ പ്രാപ്തരില്ലാതെ ഇത് നിലച്ചു. ഇത്തരം കാരണങ്ങള്‍ ഉള്ളത് കൊണ്ട്, ചേലാകര്‍മം ചെയ്യാത്ത സ്ത്രീകള്‍ കുറ്റക്കാരാണെന്ന് പറയാനാകില്ല. അതിനാല്‍, ലേഖനം വായിച്ച് നിലവിലെ സാമൂഹികാന്തരീക്ഷം മാറ്റുവാനോ ഏതെങ്കിലും മൂന്നാംകിട ക്ലിനിക്കുകളില്‍ പോയി അപകടം വരുത്തുവാനോ ആരും ശ്രമിക്കരുത്. സ്ത്രീ ചേലാകര്‍മ വിവാദത്തില്‍ പല ഡോക്ടര്‍മാരും ചൂണ്ടിക്കാണിച്ചത് അത് സ്ത്രീയുടെ ലൈംഗികതയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ്.
എന്നാല്‍ യാഥാര്‍ഥ്യം എന്താണ്?
അക്കാര്യം നാളെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."