HOME
DETAILS

ഈ മുത്തശ്ശി വായനശാലയെ അനാഥാലയത്തിലാക്കരുതേ

  
backup
September 06, 2017 | 7:23 PM

%e0%b4%88-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%86-%e0%b4%85%e0%b4%a8


വെള്ളാങ്ങല്ലൂര്‍ : എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ഈ വായനശാലാ മുത്തശ്ശിയെ അനാഥാലയത്തിലേക്ക് മാറ്റേണ്ടി വരുമോ ? ഒരു നാടിനു മുഴുവന്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി അക്ഷര വെളിച്ചം പകര്‍ന്നു കൊടുക്കുന്ന കോണത്തുകുന്ന് മനക്കലപ്പടിയിലുള്ള വെള്ളാങ്ങല്ലുര്‍ ഗ്രാമീണ വായനശാലയുടെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ ആരും ചോദിച്ചു പോകുന്ന ചോദ്യമാണിത് .
മലയാള വര്‍ഷം 1119 ( കൊല്ലവര്‍ഷം 1943 ) ല്‍, അക്കരകുറുശ്ശി മനയ്ക്കല്‍ നിന്നും അനുവദിച്ച 16 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വായനശാല ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പിനുവേണ്ടി കേഴുകയാണ് . ഇടിഞ്ഞു വീഴാറായ ചുമരുകളും ഇളം കാറ്റില്‍ പോലും പറന്നു പൊങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഓടുകളും ചോര്‍ന്നൊലിക്കുന്ന കെട്ടിടവും. ഇതാണ് ഈ ഗ്രാമത്തിലെ അക്ഷരമുത്തശ്ശിയുടെ ഇന്നത്തെ കോലം.
പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നത് ആറായിരത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. കെട്ടിടത്തിന്റെ ചോര്‍ച്ചയും ചിതലിന്റെ ആക്രമണവും തടയാന്‍ പറ്റാത്ത അവസ്ഥ. അറിവിന്റെ ഈ ശ്രീകോവിലിനെ ഒന്ന് രക്ഷിച്ചെടുക്കാന്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ ഒട്ടേറെ നെട്ടോട്ടമോടിയെങ്കിലും, രാഷ്ട്രീയ പിടിപാടോ ' ഗോഡ് ഫാദര്‍ ' മാരോ ഇല്ലാത്തതിനാല്‍ എം.എല്‍.എ മാരോ എം. പി. മാരോ ഇതുവരെ സഹായത്തിനെത്തിയിട്ടില്ല.
1943 ല്‍ മണമ്മല്‍ ഭാസ്‌കര മേനോന്‍, കുണ്ടൂര്‍ രാഘവമേനോന്‍, കൊറമങ്ങാട്ടു ബാലകൃഷ്ണ മേനോന്‍ , മണമ്മല്‍ ശിവരാമ മേനോന്‍, അക്കരകുറുശ്ശി ഉണ്ണി നമ്പൂതിരിപ്പാട് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഉത്സാഹഫലമായി ആരംഭിച്ചതാണ് ഈ ഗ്രാമീണ വായനശാല. ഇവരുടെ കാലശേഷം സുഭദ്ര വി. നായര്‍, കൊറമങ്ങാട്ടു രാമകൃഷ്ണ മേനോന്‍, രാജീവ് മുല്ലപ്പിള്ളി, ശിവദാസ് മുടീക്കര, രാജു കുണ്ടൂര്‍ തുടങ്ങിയവര്‍ ഇതിന്റെ നിയന്ത്രണം കൈയ്യാളി. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ' എ ' ഗ്രേഡ് വായനശാല കൂടിയാണിത് . കഴിഞ്ഞ വര്‍ഷം വരെ 32000 രൂപയാണ് ഇതിനു വാര്‍ഷിക ഗ്രാന്റായി ലഭിച്ചിട്ടുള്ളത്.
1979 ല്‍ ഇതിന്റെ നിയന്ത്രണം തെക്കുംകര മഹിളാസമാജം ഏറ്റെടുത്തു. മുകുന്ദപുരം താലൂക്കില്‍ ഇപ്പോള്‍ നിലവിലുള്ള രണ്ടു വനിതാ വായനശാലകളില്‍ ഒന്ന് ഇതാണ്. ഉഷാ രവി (പ്രസിഡന്റ് ), എം.ജി രാധാമണി (സെക്രട്ടറി), ശോഭന ജി. പണിക്കര്‍ (ലൈബ്രേറിയന്‍) എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഇപ്പോള്‍ ഈ വായനശാലയുടെ ഭരണം നിയന്ത്രിക്കുന്നത്. ഭരണ നിര്‍വഹണം വനിതകളാണെങ്കിലും പുരുഷന്മാരടക്കം ആര്‍ക്കും ഇവിടെ അംഗത്വമെടുക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതിനുപുറമേ റെഡിമേയ്ഡ് വസ്ത്രങ്ങളടക്കം പലതും നിര്‍മിക്കുന്ന ഒരു ടൈലറിംഗ് യൂണിറ്റും ഹേമലത ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും നിരവധി പുരസ്‌കാര ജേതാവുമായ എം.എം കാളിദാസന്റെ നേതൃത്വത്തില്‍ ബാലവേദിയും ഇവിടെ വളരെ സജീവമാണ്. ഇടിഞ്ഞു വീഴാറായ ഈ കെട്ടിടം പൊളിച്ചു മാറ്റി നല്ലൊരു വായനശാലയും യോഗങ്ങള്‍ ചേരുന്നതിനുവേണ്ടി ഒന്നാം നിലയില്‍ മികച്ച ഒരു ഹാളും സുരക്ഷക്കായി ഒരു ചുറ്റുമതിലുമാണ് ഈ നാട്ടുകാരുടേയും അക്ഷരസ്‌നേഹികളുടെയും സ്വപ്നം. ഇത് പൂവണിയുന്നതിനു വേണ്ടി ജനപ്രതിനിധികളുടെയും സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെയും സുമനസ്സുകളായ വ്യക്തികളുടെയും സഹായം തേടുകയാണ് വെള്ളാങ്ങല്ലുര്‍ ഗ്രാമീണ വായനശാല എന്ന ഈ ലൈബ്രറി മുത്തശ്ശി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  10 minutes ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  13 minutes ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  an hour ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  an hour ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  an hour ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  an hour ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  2 hours ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  2 hours ago
No Image

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്: ഉയർന്ന തുക ശുപാർശ ചെയ്ത് കെഎസ്ഇബി

Kerala
  •  2 hours ago
No Image

ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ

bahrain
  •  2 hours ago