HOME
DETAILS
MAL
മംഗളുരു ചലോ റാലി: യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
backup
September 07 2017 | 10:09 AM
മംഗളുരു: യുവമോര്‍ച്ച സംഘടിപ്പിച്ച മംഗളുരു ചലോ ബൈക്ക് റാലി പൊലിസ് തടഞ്ഞു. മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ സംസ്ഥാനത്തുടനീളം അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച റാലി സംഘടിപ്പിച്ചത്. റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്ന് റാലിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു.
ബംഗളുരുവിലെ ഫ്രീഡം പാര്‍ക്കില്‍ നൂറു കണക്കിന് പൊലിസ് ഉദ്യോഗസ്ഥരെയാണ് റാലി തടയുന്നതിനായി വിന്യസിച്ചിരുന്നത്.
റാലിക്ക് പൊലിസ് അനുമതി നല്‍കിയിട്ടില്ലെന്നും സംഘര്‍ഷം ഒഴിവാക്കാനാണ് അനുമതി നിഷേധിച്ചതെന്നും ബംഗളുരു പൊലിസ് ഡി.സി.പരി ഹനുമന്തരായ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."