ഉണ്ണികൃഷ്ണനും കുടുംബത്തിനും കുടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി
ഉണ്ണികൃഷ്ണന് നെഞ്ചു മുതല്‍ അടിവയര്‍ വരെ നടത്തിയ തുറന്ന ശസ്ത്രക്രിയക്ക് ഭീമമായ തുക ചെലവ് വന്നു. ഇതിനായി പുതുക്കിയെടുത്ത സഹകരണ ബാങ്കിലെ വായ്പ്പയാണ് മുതലും പലിശയുമടക്കം നാല് ലക്ഷം രൂപയുടെ ബാധ്യതയായിരിക്കുന്നത്
എരുമപ്പെട്ടി: നാടു മുഴുവന്‍ ഓണാഘോഷത്തില്‍ മുഴുകുമ്പോള്‍ കുടിയിറക്കപ്പെടുന്നതിന്റെ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ് കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ രാമാട്ട് വീട്ടില്‍ ഉണ്ണികൃഷണനും കുടുംബവും. രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഈ കുടുംബത്തിന് ജില്ലാ സഹകരണ ബാങ്ക് കേച്ചേരി ശാഖയുടെ ജപ്തി നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന ഉണ്ണികൃഷ്ണന്‍ ഹൃദയത്തിനും ധമനികള്‍ക്കും അസുഖം ബാധിച്ച് കിടപ്പിലായതോടെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം താളം തെറ്റുകയായിരുന്നു. ജ•നാ ചലനശേഷിയില്ലാതെ എല്ലുപൊടിയുന്ന അപൂര്‍വ്വ രോഗം പിടിപെട്ട ബുദ്ധിമാന്ദ്യമുള്ള മകള്‍ രമ്യയുടേയും തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗം ബാധിച്ച ഭാര്യ സുഭാഷിണിയുടേയും ചികിത്സയും ഇതോടെ നിലച്ചു. അസുഖത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന് നെഞ്ചു മുതല്‍ അടിവയര്‍ വരെ നടത്തിയ തുറന്ന ശസ്ത്രക്രിയക്ക് ഭീമമായ തുക ചെലവ് വന്നു.
ഇതിനായി പുതുക്കിയെടുത്ത സഹകരണ ബാങ്കിലെ വായ്പ്പയാണ് മുതലും പലിശയുമടക്കം നാല് ലക്ഷം രൂപയുടെ ബാധ്യതയായിരിക്കുന്നത്. രോഗവും പട്ടിണിയും ദുരിതത്തി്തിലാക്കിയ ഈ കുടുംബത്തിന് കയറിക്കിടക്കാനുള്ള വീടും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വരാന്‍ പോകുന്ന ദുരന്ത ദിവസത്തിന്റെ ഓര്‍മ്മയില്‍ നീറുന്ന മനസ്സോടെ ഉണ്ണികൃഷ്‌നും കുടുംബവും ജീവിതം തള്ളിനീക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."