മീനച്ചിലാറ്റില്‍ ആവേശത്തിന്റെ ഓളമിളക്കാന്‍ താഴത്തങ്ങാടി വള്ളംകളി 10ന്
കോട്ടയം: മീനച്ചിലാറ്റില്‍ ആവേശത്തിന്റെ ഓളമുയര്‍ത്തി താഴത്തങ്ങാടി വള്ളംകളി ഞായറാഴ്ച നടക്കും . അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 31 കളിവള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വള്ളംകളിയുടെ ഭാഗമായി ജലഘോഷയാത്രയുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കുമരകം ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ , മഞ്ചാടിക്കരി എയ്ഞ്ചല്‍ ബോട്ട് ക്ലബിന്റെ ആനാരി, കുമരകം വേമ്പനാട്ട് ബോട്ട് ക്ലബിന്റെ ഇല്ലിക്കളം, എന്‍.സി.ഡി.സിയുടെ ശ്രീവിനായകന്‍, പളള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം എന്നീ അഞ്ചു ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണത്തെ ജലോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.
വെസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വള്ളംകളിയോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കും സമാപനമാകും.
പത്തിന് ഉച്ചകഴിഞ്ഞു കലക്ടര്‍ ബി.എച്ച്. തിരുമേനി കുളപ്പുര സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം ഹെവന്‍ലി ഫീസ്റ്റ് സഭാ സ്ഥാപക ഡോ. തോമസ് കുരുവിളയ്ക്കു പ്രഥമ പതിപ്പു നല്‍കി ജോസ് കെ.മാണി എം.പി. നിര്‍വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍.എ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈാന്‍, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മാനദാനം വൈകിട്ട് 5.30ന് ജില്ലാ പോലീസ് മേധാവി റഫീക് മുഹമദ് നിര്‍വഹിക്കും.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ഹീറ്റ്‌സില്‍ പരാജയപ്പെടുന്നവര്‍ക്കായി വീണ്ടും മത്സരം നടത്തി വിജയിക്കുന്നവരെയും ഫൈനല്‍ റൗണ്ടില്‍ ഉള്‍പ്പെടുത്തുമെന്നു സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രഫ. കെ.സി.ജോര്‍ജ്, സുനില്‍ ഏബ്രഹാം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിന്ദു നായര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."