HOME
DETAILS

യാത്രക്കാര്‍ ദുരിതത്തില്‍ സ്വകാര്യ ബസുകള്‍ റൂട്ട് തെറ്റി സര്‍വീസ് നടത്തുന്നു

  
backup
September 09 2017 | 19:09 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


ഒലവക്കോട്. നഗരത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ റൂട്ട് തെറ്റിക്കുന്നത് മിക്കപ്പോഴും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മലമ്പുഴ, കൊട്ടേക്കാട് റൂട്ടിലോടുന്ന ബസുകളാണ് മിക്കപ്പോഴും അനുവദിച്ചിട്ടുള്ള റൂട്ടില്‍ നിന്നും വഴിമാറി സര്‍വിസ് നടത്തുന്നത്. മലമ്പുഴ ബസുകള്‍ക്ക് പറക്കുന്നം - ചുണ്ണാമ്പുതറ വഴിയാണ് സര്‍വ്വീസ് നടത്തേണ്ടതെന്നിരിക്കെ ചില ബസുകള്‍ ബി.ഒ.സി. റോഡ് വഴി ചുണ്ണാമ്പുത്തറ പാലത്തിനടിയിലൂടെ ചുണ്ണാമ്പുത്തറയിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ കൊട്ടേക്കാട് നിന്നും വരുന്ന ബസ്സുകള്‍ കൊപ്പം ജംഗ്ഷനില്‍ നിന്നും താരേക്കാട് വഴി ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലേക്ക് പ്രവേശിക്കണമെന്നിരിക്കെ ചില വിരുതന്മാര്‍ കൊപ്പത്ത് നിന്നും നേരെ എച്ച്.പി.ഒ., റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇത് താരേക്കാടിറങ്ങേണ്ട പലര്‍ക്കും ദുരിതം തീര്‍ക്കുന്നുണ്ട്. ഇതിനു പുറമെ മുനിസിപ്പില്‍ ബസ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ചെര്‍പ്പുളശ്ശേരി ബസുകള്‍ ചലി സമയങ്ങളില്‍ ചുണ്ണാമ്പുത്തറ വഴിയും സര്‍വിസ് നടത്തുന്നുണ്ട്. ഇതിനുപുറമെ 7 മണി കഴിഞ്ഞാല്‍ മിക്ക ബസുകളുടെയും റൂട്ട് തെറ്റിയ നിലയിലാണ്. കൊട്ടേക്കാട് ഭാഗത്ത് വരുന്ന ബസ്സുകള്‍ പുത്തൂര്‍ ബൈപാസ് വഴി വന്ന താരേക്കാടിനു സമീപത്തുള്ള പെട്രോള്‍ പമ്പില്‍ യാത്ര അവസാനിപ്പിക്കുകയാണ്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ശേഖരീപുരം മണലി ബൈപാസ് വഴി സര്‍വ്വീസ് നടത്തേണ്ടതെന്നിരിക്കെ മിക്ക ഡ്രൈവര്‍ക്കും അയ്യപ്പുരം താരേക്കാട് വഴിയാണ് വരുന്നത്. മാത്രമല്ല 7 മണി കഴിഞ്ഞാല്‍ ചില ബസുകള്‍ താരേക്കാട് നിന്ന് പട്ടിക്കര മേമ്പാലത്തിലൂടെ ടി.ബി. റോഡ് വഴി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തുന്നത്. സ്റ്റേഡിയം സ്റ്റാന്റ് ഭാഗത്ത് പോവേണ്ടവര്‍ക്ക് അധികച്ചിലവുണ്ടാക്കുന്നുണ്ട്. അതുപോലെ മുനിസിപ്പില്‍ സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കേണ്ട മിക്ക ബസ്സുകളും പട്ടിക്കര മേമ്പാലത്തിലൂടെ കേറി ബി.ഒ.സി. റോഡിലോ യാത്രക്കാരെ ഇറക്കി വിടുന്നതായും പരാതിയുണ്ട്. ചില ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ സ്റ്റാന്‍ഡിനു മുന്നിലെ പമ്പില്‍ യാത്രക്കാരെ ഇറക്കി വിടുന്നതും പതിവാണ്. നഗരത്തില്‍ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള റൂട്ടിലൂടെ സര്‍വിസ് നടത്താതെ അനധികൃത സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് ഗതാഗത വകുപ്പ് കണ്ണടക്കുകയാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കാത്തതുമൂലം മിക്ക യാത്രക്കാര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ ഓട്ടോ ചാര്‍ജ്ജ് വരെ നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ ഇത്തരത്തില്‍ റൂട്ട് മാറിപ്പോവുന്നതിനെതിരെ യാത്രക്കാരുടെ പ്രതീകരണത്തിന് ബസ് ജീവനക്കാര്‍ പലപ്പോഴും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണെന്നിരിക്കെ ദുരിതത്തിലാവുന്നത് സാധാരണക്കാരായ യാത്രക്കാരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago