HOME
DETAILS
MAL
ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നീക്കംചെയ്തു തുടങ്ങി
backup
August 11 2016 | 22:08 PM
വടകര: ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. വടകര നഗരസഭാ അതിര്‍ത്തിയായ പെരുവാട്ടുംതാഴ മുതല്‍ മൂരാട് വരെയുള്ള കൈയേറ്റങ്ങളാണു നീക്കം ചെയ്യുന്നത്.
ദേശീയപാത വിഭാഗത്തിനു പുറമെ നഗരസഭ ആരോഗ്യ വിഭാഗവും നടപടിയില്‍ പങ്കാളികളായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസും രംഗത്തുണ്ടായിരുന്നു. ആദ്യ ദിവസമായ ഇന്നലെ പെരുവാട്ടുംതാഴ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള സാമഗ്രികളാണു നീക്കിയത്. അനധികൃതമായി ദേശീയപാതയോരത്തു സ്ഥാപിച്ച തട്ടുകടകളും ബോര്‍ഡുകളും ഷെഡുകളും കമാനങ്ങളും പൊളിച്ചുനീക്കി. ജെ.സി.ബി ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് അധികൃതര്‍ എത്തിയത്.
നടപടികളുടെ രണ്ടാംഘട്ടം ഇന്നും തുടരും. ഒരിടത്തു സ്ഥിരമാക്കി നിര്‍ത്തിയുള്ള ഉന്തുവണ്ടി കച്ചവടം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."