സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്ന് ഹെറിറ്റേജ് മോട്ടോര്‍ഷോ
കൊച്ചി: രാജേന്ദ്രമൈതാനിയില്‍ ഇന്നലെ ആരംഭിച്ച പഴയകാലത്തെ വാഹനങ്ങളുടെ പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിക്കുന്നു. 1928ല്‍ പുറത്തിറങ്ങിയ ഫോര്‍ഡും 1929 ല്‍ പുറത്തിറങ്ങിയ ഷെവര്‍ലെയുമാണ് പ്രദര്‍ശന നഗരിയിലെ താരങ്ങള്‍.
വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മുത്തശ്ശിവാഹനങ്ങളില്‍ കയറാനും സെല്‍ഫി എടുക്കാനുമൊക്കെ കുട്ടികളും മുതിര്‍ന്നവരുമൊക്കെ തിരക്കുകൂട്ടി.കൊച്ചിന്‍ വിന്റേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 1928 മുതല്‍ 1985 വരെയുള്ള കാറുകളും ഇരുചക്രവാഹനങ്ങളുമാണ് അണിനിരന്നിരിക്കുന്നത്.
നിരവധി സിനിമകളില്‍ താരമായി എത്തിയ ഫാര്‍ഗോ ലോറിയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. വൈറ്റില സ്വദേശിയായ ഗോപകുമാറിന്റെയും മകന്‍ ജയദേവിന്റെയും ഉടമസ്ഥതയിലുള്ള ആറ് വാഹനങ്ങളാണ് മേളയിലുള്ളത്. കേരളത്തിനുപുറത്തുനിന്നാണ് ഇതില്‍ പലവാഹനങ്ങളും ഇവര്‍ സ്വന്തമാക്കിയത്. 1934 മോഡല്‍ ആസ്റ്റിന്‍,1955 ല്‍ പുറത്തിറങ്ങിയ ഫിയറ്റ് മില്ലെസെന്റോ, ഡോഡ്‌ജെ കിങ്‌സ്‌വെ 1957ലെ ലാന്‍ഡ്മാസ്റ്റര്‍,1961ല്‍ ഇറങ്ങിയ അംബാസിഡര്‍, ആദ്യകാല മാരുതി ഡീലക്‌സ് തുടങ്ങിയവയാണ് ഇവരുടെ ശേഖരത്തിലുള്ളത്.
വാഹനവ്യവസായത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയും രാജ്യത്തിന്റെ പൈതൃകം സംരംക്ഷിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനുംവേണ്ടിയാണ് ഇത്തരമൊരുമേള സംഘടിപ്പിക്കുന്നതെന്ന് കൊച്ചിന്‍ വിന്റേജ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കൃഷ്ണന്‍ പറഞ്ഞു.ഇന്ന് സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങളും നടക്കും. പ്രദര്‍ശനത്തിനെത്തിയ വിന്റേജ് കാര്‍, ബൈക്ക് എന്നിവയില്‍നിന്ന് മികച്ചതിനെ വിദഗ്ധരടങ്ങുന്ന ജഡ്ജിങ് പാനല്‍ തെരഞ്ഞെടുക്കും. വൈകിട്ട് ആറിന് സമ്മാനദാനത്തോടെ പ്രദര്‍ശനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."