ജില്ലയില്‍ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയം: എം ലിജു
ആലപ്പുഴ: ജില്ലയില്‍ അക്രമസംഭവങ്ങള്‍ നീയന്തിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു കുറ്റപ്പെടുത്തി. ഹരിപ്പാട് ഇന്നലെ നടന്ന കൊലപാതകം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഹരിപ്പാട് നടന്നത് അഞ്ചാമത്തെ കൊലപാതകമാണ്. കൊലപാതകങ്ങളും അക്രമങ്ങളും തുടര്‍ക്കഥയായിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. കൊലപാതകങ്ങളില്‍ ഒറ്റപ്പെട്ട അറസ്റ്റുകള്‍ നടന്നതൊഴിച്ചാല്‍ ക്രമിനല്‍ സംഘത്തെ അമര്‍ച്ച സമഗ്രമായ ഒരുപദ്ധതിയും പോലീസിനില്ല. തുമ്പോളി ഭാഗത്ത് പോലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ ക്രിമിനല്‍ സംഘം രക്ഷിച്ചു കൊണ്ടുപോകുന്നതിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിട്ടും പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതും പോലീസില്‍ സ്വാധീനം ചെലുത്തുന്നതും ഭരണത്തിന്റെ തണലില്‍ സിപി എം ആണെന്ന് ലിജു കുറ്റപ്പെടുത്തി.
ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഒറ്റമൂലിയല്ല ആവശ്യമെന്നും ശക്തമായ തുടര്‍നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."