1893 ലെ സെപ്റ്റംബര്‍ 11 സ്നേഹത്തിന്റേതായിരുന്നു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ മലിനമാക്കുന്നവര്‍ക്ക് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവ ഇന്ത്യ, നവ ഇന്ത്യ എന്ന വിഷയത്തിലായിരുന്നു അദ്ദേഹം വിദ്യാര്‍ഥികളോടും യുവാക്കളോടും സംസാരിച്ചത്. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കള്‍. രാജ്യത്ത് ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതി.
2011 ലെ സെപ്റ്റംബര്‍ 11 ഒരു ഞെട്ടലോടെയാണ് നമ്മള് ഓര്‍മിക്കുന്നത്. എന്നാല്‍ 1893 ല്‍ ഒരു സെപ്തംബര്‍ 11 ഉണ്ടായിരുന്നു. സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ പ്രസംഗിച്ച നിമിഷം. അത് സ്നേഹത്തിന്റെതായിരുന്നു. ഏകതയെക്കുറിച്ചുള്ളതായിരുന്നു.
ഒരു ചെറുപ്പക്കാരന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ദിനമാണത്. രാജ്യത്തെ ആദ്യത്തെ കാര്‍ഷിക വിപ്ലവത്തിന് നാന്ദിയായത് സ്വാമി വിവേകാനന്ദന്റെ ആശയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."