HOME
DETAILS
MAL
ശ്രീലേഖയ്ക്കെതിരേ പുനരന്വേഷണം വേണമെന്ന ഹരജി തള്ളി
backup
September 12 2017 | 01:09 AM
തിരുവനന്തപുരം: ജയില്‍ മേധാവി എ.ഡി.ജി.പി ആര്.ശ്രീലേഖയ്ക്കെതിരായ ഹരജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് ഹരജി തള്ളിയത്.
ഗതാഗത കമ്മിഷണറായിരിക്കെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് ഹരജിക്കാരന്റെ ആരോപണം.നേരത്തെ വിജിലന്‍സിന് നല്കിയ പരാതിയില്‍ ശ്രീലേഖയക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ഹരജിക്കാരന് പായ്ച്ചിറ നവാസ് പുനരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയില്‍ വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് തള്ളിയതെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."