ബ്ലൂ വെയ്‌ലിനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ വെയ്ല്‍
പാവറട്ടി: അപകടകാരിയായ ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്‌ലിനെ പ്രതിരോധിക്കാനായി ഗ്രീന്‍ വെയ്ല്‍. പരിസ്ഥിതി വിദ്യാഭ്യാസ സംഘടനയായ എപാര്‍ട്ട് ആണ് നാടന്‍ കളികളും നന്മപ്രവര്‍ത്തികളും പ്രകൃതിസംരക്ഷണവുമായി ഗ്രീന്‍ വെയ്ല്‍ ചലഞ്ച് ഒരുക്കുന്നത്. എത്ര ചെറുതായാലും ദിവസവും ഒരു നന്മപ്രവര്‍ത്തി ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയിന്റെ പ്രധാന ടാസ്‌ക്.
ആവശ്യത്തിന് മാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക. വീട്ടിലും പരിസരത്തുമുളള പഌസ്റ്റിക്ക് പെറുക്കി കത്തിക്കാതെ പുനരുപയോഗത്തിന് സഹായിക്കുക. സ്വന്തമായി ഒരു ചെടിനട്ടു വളര്‍ത്തുക തുടങ്ങിയ കുഞ്ഞുകാര്യങ്ങളാണ് ഈ ഗൈമിലൂടെ നിര്‍വ്വഹിക്കാനുളളത്. പരിപാടിയുടെ ഉദ്ഘാടനം പ്ലേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിമിത ടിറ്റോ മരം നട്ട് നിര്‍വ്വഹിച്ചു. എപാര്‍ട്ട് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാരോണ്‍ ബാബു പദ്ധതി വിശദീകരിച്ചു. അധ്യാപകരായ വിന്‍സെന്റ്, നാസര്‍ പി.വി, പ്രവര്‍ത്തകരായ എന്റിക് എസ്. നീലങ്കാവില്‍, ജെഫ്രി ജോബ്, സവിന്‍ ജീസ് വടുക്കുട്ട്, സന്ദില്‍ പുത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."