HOME
DETAILS

ചിട്ടി തട്ടിപ്പ് അന്വേഷണം നിലക്കുന്നു; ഇടപാടുകാര്‍ക്ക് ആശങ്ക മാത്രം ബാക്കി

  
backup
September 12 2017 | 07:09 AM

%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3

കാട്ടാക്കട: മലയോരഗ്രാമങ്ങളിലെ ചിട്ടി കമ്പനികള്‍ പൊങ്ങുകയും ഒന്നൊന്നായി പൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്ക് ആശങ്ക. അടുത്തിടെ കേരള അതിര്‍ത്തിയില്‍ കോടികളുടെ ആസ്തിയുള്ള ചിട്ടികമ്പനി പൊട്ടിയ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ ആശങ്കയിലായത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലയോര ഗ്രാമങ്ങളില്‍ പൂട്ടിയത് 10ഓളം ചിട്ടി കമ്പനികളാണ്. അതൊക്കൊയും മുങ്ങിയത് കോടികളുമായി. ചിട്ടി കമ്പനികള്‍ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം നിലച്ച മട്ടിലാണ്. പരാതി വാങ്ങി വച്ച് തങ്ങളുടെ ജോലി കഴിഞ്ഞു എന്ന മട്ടിലിരിക്കുകയാണ് പൊലിസ്. ഈ കേസ് സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറുമെന്നും അതുവരെ ഇതേ നടക്കൂ എന്ന പിടിവാശിയിലാണ് പൊലിസ്.തട്ടിപ്പ് നടത്തിയവര്‍ നാട്ടില്‍ വിലസുന്നതായും ഇടപാടുകാര്‍ പറയുന്നു.
കാട്ടാക്കടയില്‍ കോടികളുമായി പൂട്ടിയ ഒന്നാണ് പൊന്നൂസ്. പാരിപ്പള്ളി ആസ്ഥാനമായ പൊന്നൂസ് കാട്ടാക്കടയില്‍ വന്ന് പെട്ടെന്നാണ് പേരെടുത്തത്. ഇടപാടുകാരില്‍ അധികവും സ്ത്രീകളായിരുന്നു. 25000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവിടെ നടത്തി വരുന്നത്. ഇടപാടുകാര്‍ക്ക് തുടക്കത്തില്‍ നല്ല സേവനം നല്‍കിയ ഇവിടെ കര്‍ഷകര്‍ അടക്കമുള്ളവരാണ് ചേര്‍ന്നത്. ഏജന്റുമാരായി സ്ത്രീകളും.
വന്‍ കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ ഏജന്റുമാര്‍ ഇതൊരു ചാകരയായി കണ്ടു. ഇടപാടുകാര്‍ക്ക് പണം കിട്ടാത്തതിനെ തുടര്‍ന്ന് അത് പരാതിയായി. പൊലിസ് ഇടപെട്ടു. പണം ഉടന്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞ് ഇടപാടുകാരെ പറഞ്ഞയച്ചു. എന്നാല്‍ പരാതിയുമായി ചെന്നപ്പോള്‍ പരാതി സ്വീകരിക്കാം. പണം വാങ്ങി നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമില്ല എന്നാണ് പറയുന്നത്.
കാട്ടാക്കട ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ നടന്ന ചിട്ടി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്താതെയായതും ഭീതിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കാട്ടാക്കടയിലും പൂവച്ചലിലും ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശാഖകള്‍ ഉള്ള ആദിത്യ ഫിനാന്‍സ് സ്ഥാപനത്തിന്റെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ഏതാണ്ട് നിലച്ച നിലയിലാണ്. ആദിത്യ കാട്ടാക്കടയിലും പരിസരഭാഗത്തുനിന്നും 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ചിട്ടിയില്‍ മുഴുവന്‍തുക അടച്ചവര്‍ക്കും കുറച്ച് അടച്ചവര്‍ക്കും പണം നല്‍കാനുണ്ട്. മാത്രമല്ല ജീവനക്കാരെ നിയമിച്ചവരില്‍ നിന്നു വാങ്ങിയ ഡിപ്പോസിറ്റും ലക്ഷങ്ങള്‍ വരും. അന്വേഷണത്തില്‍ തടസം വന്നതായി പൊലിസും സമ്മതിക്കുന്നുണ്ട്.
ഇതില്‍ ചില ഇടപെടലുകള്‍ നടന്നതായി ആക്ഷേപവും വന്നിട്ടുണ്ട്. അതിനിടെ ചിട്ടി തട്ടിപ്പിലൂടെ സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റിലും അബ്കാരി ഇനത്തിലും നിക്ഷേപിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, പാരിപ്പള്ളി, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയതായും കരേറ്റുള്ള ഒരു ബാറിന് ഫിനാന്‍സ് നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ ഈ വിവരം പൊലിസ് അന്വേഷിക്കുന്നില്ല.
ആകെ 350 ഓളം പരാതികള്‍ ഈ കമ്പനിയ്‌ക്കെതിരേ പൊലിസില്‍ കിട്ടിയിട്ടുണ്ട്. സാധാരണക്കാരെയാണ് അധികവും ചിട്ടിയില്‍ ചേര്‍ത്തിരിക്കുന്നത്. കൂലി പണിക്കാര്‍ ഏറെയും. ചിട്ടിയില്‍ ചേര്‍ത്താല്‍ ഏതാണ്ട് പകുതി കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ കളക്ഷന്‍ ഏജന്റുമാര്‍ മല്‍സരിച്ചാണ് കാണുന്നവരെ ഒക്കെ ചിട്ടിയില്‍ ചേര്‍ത്തത്.
കൂലി പണിക്കാരായതിനാല്‍ കേസും കൂട്ടവും ഉണ്ടാവില്ലെന്ന് തട്ടിപ്പുകാര്‍ക്ക് അറിയാം . പൂവച്ചലില്‍ ഏതാണ്ട് 75 ലക്ഷത്തിലേറെ തുകയ്ക്കുള്ള ചിട്ടിയാണ് നടക്കുന്നത്. കല്ലറ, ഊരൂട്ടമ്പലം, കുളമട, നെയ്യാറ്റിന്‍കര, മുണ്ടേല, ചുള്ളിമാനൂര്‍ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. ഇത് ഒരു തട്ടിപ്പ് ചിട്ടിയാണെന്ന് പരക്കെ സംശയമുയര്‍ന്നിട്ടുണ്ട്.
ഇവര്‍ക്ക് ചിട്ടി നടത്താന്‍ സര്‍ക്കാര്‍ അംഗീകാരമുണ്ടോ എന്നത് അന്വേഷണവിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചെങ്കിലും അതിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലിസ് തയാറാവുന്നില്ല.
മാനേജര്‍ അടക്കമുള്ള ജീവനക്കാരില്‍ നിന്നു തിയതി രേഖപ്പെടുത്താത്ത ചെക്കും പതിനായിരത്തിലേറെ തുകയും വാങ്ങിച്ചാണ് നിയമിച്ചിട്ടുള്ളത്. കിളിമാനൂര്‍ കാരേറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമിക സൂചന ലഭിച്ചെങ്കിലും പൊലിസിന് മൗനം തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  a day ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  a day ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  a day ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  a day ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a day ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  a day ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  a day ago