HOME
DETAILS
MAL
തുര്‍ക്കിയും റഷ്യയും തമ്മില്‍ ആയുധക്കരാര്‍
backup
September 13 2017 | 01:09 AM
അങ്കാറ: റഷ്യയുമായി വന്‍ ആയുധക്കരാറില്‍ ഒപ്പുവച്ച് തുര്‍ക്കി. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനായാണ് റഷ്യയുമായി തുര്‍ക്കി കരാറില്‍ ഒപ്പുവച്ചത്. മോസ്കോയില്‍ നിന്ന് ആദ്യമായാണ് തുര്‍ക്കി ആയുധം വിലയ്ക്ക് വാങ്ങുന്നത്. നാറ്റോ സഖ്യകക്ഷിയിലുള്പ്പെടാത്ത രാജ്യമായ റഷ്യയില്‍ നിന്നാണ് തുര്‍ക്കി ആയുധ വ്യാപാരത്തിനൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും താനും കൂടിയാണ് ഈ വിഷയത്തില്‍ ധാരണയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയില്‍ യു.എസിനു ശേഷം രണ്ടാമത്തെ മികച്ച സൈനിക ശക്തിയായാണ് ഉര്ദുഗാന് തുര്‍ക്കിയെ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."