പ്രതിപക്ഷ നേതൃസ്ഥാനം; ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ജോണി നെല്ലൂര്‍
കോഴിക്കോട്: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ പ്രവര്‍ത്തനമികവില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ തൃപ്തരാണ്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന തരത്തിലുള്ള കെ. മുരളീധരന്റെ അഭിപ്രായം വ്യക്തിപരമാണ്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിന്റെ അജന്‍ഡയില്‍ ഇക്കാര്യമില്ല. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ്, ചരക്ക്‌സേവന നികുതി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭത്തിനു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."