എസ്.ബി.ടി അക്കൗണ്ടുകളുടെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രതിസന്ധി
ഒലവക്കോട്: എസ്.ബി.ടി - എസ്.ബി.ഐ ലയനം വന്നതോടെ പഴയ എസ്.ബി.ടി അക്കൗണ്ടിലേക്കുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി പണമയക്കുന്നതിന് പ്രതിസന്ധിയുള്ളതായി ഇടപാടുകാരുടെ ആക്ഷേപമുയരുന്നു. മറ്റ് ഇതര ബാങ്കുകളില്‍ നിന്ന് എസ്.ബി.ഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടല്‍ വഴിയും പഴയ എസ്.ബി.ടി അക്കൗണ്ടിലേക്ക് പണമയക്കുന്നതിലാണ് മിക്കപ്പോഴും തടസമുണ്ടാകുന്നത്.
ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അക്കൗണ്ടുകളില്‍ നിന്നും തുക കുറയുന്നുണ്ടെങ്കിലും നിക്ഷേപിക്കുന്ന അക്കൗണ്ടിലേക്ക് പണം എത്താന്‍ പലപ്പോഴും കാലതാമസം നേരിടുന്നതായണറിയുന്നത്.
ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുമ്പോള്‍ പണമിടപാടുകള്‍ തടസപ്പെടാന്‍ കാരണമാകുന്നത് ഐ.എഫ്.എസ്.സികോഡ് മാറിപ്പോകുന്നതു മൂലമാണെന്നാണ് എസ്.ബി.ഐ അധികൃതരുടെ ന്യായീകരണം.
എന്നാല്‍ ഇതുസംബന്ധിച്ച സൂചനകളൊന്നും യഥാസമയം പോര്‍ട്ടലുകളില്‍ ലഭ്യമാകാറില്ലെന്നത് ഉപയോക്താക്കാളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എസ്.ബി.ഐ യുടെ ഉപ ബാങ്കുകള്‍ ലയിപ്പിച്ചതോടെ പഴയ എസ്.ബി.ടിയുടെ ഐ.എഫ്.എസ്.സി കോഡില്‍ മാറ്റം വന്നിരിക്കുന്നു.
എസ്.ബി.ടി.ആര്‍ എന്നു തുടങ്ങുന്ന കോഡ് ലയനത്തോടെ മാറി എസ്.ഐ.എന്‍ എന്നാക്കിയിരിക്കുകയാണ്. തുടര്‍ന്നുള്ള ഏഴക്കങ്ങളില്‍ മൂന്നാമത്തെ അക്കം 0 മാറി 7 ആവുകയും ചെയ്തു.
പുതിയ ചെക്ക് ബുക്കുകളിലും പാസ് ബുക്കുകളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും സൂക്ഷ്മമായി മാറ്റം പല ഇടപാടുകാരുടെയും ശ്രദ്ധയില്‍പ്പെടാത്തതും പലഇടപാടുകളെയും പ്രതിസന്ധിയിലാക്കുകയാണ്. എന്നാല്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഐ.എഫ്.എസ്.സി കോഡ് കണ്ടെത്താന്‍ പലപ്പോഴും പ്രയാസം നേരിടുന്നതായും ഗുണഭോക്താക്കള്‍ പറയുന്നു.
ആശുപത്രികളില്‍ ചികിത്സകള്‍ക്കും അയല്‍ സംസ്ഥാനങ്ങളിലും മറ്റും പഠനത്തിനും വിവിധ ആവശ്യങ്ങള്‍ക്കും പോവുന്നവര്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ പണമയക്കേണ്ടി വരുമ്പോള്‍ ഇത്തരത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇടപാടുകളില്‍ കാലതാമസം വരുന്നത് പലരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."