HOME
DETAILS

ജീവന്‍വച്ചുള്ള വില പേശലിന് അറുതി വരണം

  
backup
September 14 2017 | 01:09 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%aa%e0%b5%87%e0%b4%b6%e0%b4%b2

തെക്കന്‍ യമനില്‍ കഴിഞ്ഞ 18 മാസത്തിലേറെയായി ഭീകരവാദികള്‍ തടവിലിട്ട മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം അത്യന്തം ആശ്വാസത്തോടും ആഹ്ലാദത്തോടുമാണ് സമാധാനകാംക്ഷികള്‍ ശ്രവിച്ചത്. മോചനത്തിനായി മുന്‍കൈയെടുത്ത ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടുള്ള മനുഷ്യസ്‌നേഹികളുടെ കൃതജ്ഞത വാക്കുകളില്‍ ഒതുക്കാവുന്നതല്ല. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ച യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍ മെഖ്‌ലാഫി നല്‍കിയ ഉറപ്പും ഇത്തരുണത്തില്‍ സ്മരണീയമാണ്.

 

2016 മാര്‍ച്ച് നാലിനാണ് തോക്കുധാരികളായ നാലംഗസംഘം മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് അതിന്റെ സംഘാടകനായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറു യമനികള്‍ ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ മലയാളിയായിരുന്നു.


തട്ടിക്കൊണ്ടുപോയ ഭീകരവാദികള്‍ ഏതു സംഘത്തില്‍പ്പെട്ടതാണെന്ന് വ്യക്തമല്ലാതിരുന്നതും ആഭ്യന്തര സംഘര്‍ഷം തുടരുന്ന യമനില്‍ ഇന്ത്യക്ക് നയതന്ത്ര പ്രതിനിധി ഇല്ലാതിരുന്നതും മോചനശ്രമങ്ങളെ തുടക്കത്തില്‍ അത്യന്തം സങ്കീര്‍ണമാക്കി. ഫാ. ടോമിന്റേതായി പിന്നീട് പുറത്തുവന്ന വിഡിയോ ഒരേസമയം ആശ്വാസവും ആശങ്കയുമാണുയര്‍ത്തിയത്. വിഡിയോ ദൃശ്യങ്ങളില്‍ അത്യന്തം ക്ഷീണിതനായി കാണപ്പെട്ട വൈദികന്‍, മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ താന്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് വത്തിക്കാനും യമന്‍ ഭരണകൂടവും നടത്തിയ ഊര്‍ജിതശ്രമമാണ് ഒടുവില്‍ ശുഭപര്യവസാനമായി കാര്യങ്ങള്‍ എത്തിച്ചത്.


ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ ഭീകരവാദികളെക്കുറിച്ചുള്ള വിശദാംശങ്ങളോ മോചനത്തിനുള്ള ഉപാധികളെന്തെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഇത്തരം സംഭവങ്ങളില്‍ വിശദാംശങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ പുറത്തുവിടുക പതിവില്ല.


യമനില്‍നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആസ്‌ത്രേലിയന്‍ പൗരനെ ഒമാന്‍ സുല്‍ത്താന്‍ മുന്‍കൈയെടുത്ത് മേയില്‍ മോചിപ്പിച്ച സംഭവത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. കുടുംബത്തിന്റെ സുരക്ഷയെ കരുതി പൗരന്റെ പേരുപോലും വെളിപ്പെടുത്തരുതെന്ന ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന മാനിച്ച് ബന്ധപ്പെട്ടവര്‍ എല്ലാം രഹസ്യമാക്കിവയ്ക്കുകയായിരുന്നു.


സംഘര്‍ഷ മേഖലയില്‍ സമര്‍പ്പിത മനസ്സുമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ മനുഷ്യകുലത്തിന് നേരെയുള്ള യുദ്ധം തന്നെയാണ്. നിസ്സഹായരും നിരാലംബരുമായ ബന്ദികളുടെ ജീവന്‍വച്ച് വിലപേശുന്ന കാടത്തത്തിനെതിരേ ഇനിയെങ്കിലും ലോകമനസ്സാക്ഷി ഉണരേണ്ടിയിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ മോചനവാര്‍ത്തകളും. ബന്ദികളുടെ മോചനവാര്‍ത്തകള്‍ ഒരേ സമയം സന്തോഷകരവും ദുഃഖകരവുമാണ്. വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷപ്പെട്ടതിലുള്ള ആഹ്ലാദത്തോടൊപ്പം തിന്മയുടെ ആള്‍രൂപങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങിയതിലുള്ള രോഷവും രോദനവും ഉയര്‍ന്നുവരുന്ന കാര്യവും വിസ്മരിച്ചുകൂടാ.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  12 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  21 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  26 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago