HOME
DETAILS

മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് അസൗകര്യങ്ങള്‍ക്ക് നടുവില്‍

  
Web Desk
September 14 2017 | 04:09 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d

 

മാനന്തവാടി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിന്റെ പ്രവര്‍ത്തനം നാള്‍ക്കുനാള്‍ ദുരിതപൂര്‍ണമാകുന്നു. പീച്ചാങ്കോട്ടുള്ള വാടകക്കെട്ടിടത്തിലാണ് കഴിഞ്ഞ 16 വര്‍ഷമായി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. എക്‌സൈസ് കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിര്‍ത്തിയിടാനും ജീവനക്കാര്‍ക്ക് വിശ്രമിക്കാനും സൗകര്യങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. ജില്ലയില്‍ മൂന്ന് എക്‌സൈസ് സര്‍ക്കിളുകള്‍ക്ക് കീഴിലായി മൂന്ന് റെയ്ഞ്ച് ഓഫിസുകളാണ് നിലവിലുള്ളത്. ഇവയെല്ലാം തന്നെ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാനന്തവാടി റെയ്ഞ്ച് എക്‌സൈസ് ഓഫിസാണ് അസൗകര്യങ്ങളില്‍ ഏറെ വീര്‍പ്പുമുട്ടുന്നത്. 2011 നവംബര്‍ മുതലാണ് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് തൊട്ടുള്ള രണ്ട് സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് മുറികളിലായി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഓഫിസിന് ചുറ്റുമായി ചെറുതും വലുതുമായ പല കേസുകളില്‍ പിടിച്ചെടുത്ത 38 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴികളില്‍ പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. പിടിച്ചെടുത്ത വാഹനങ്ങള്‍ ലേല നടപടികളിലൂടെ കൈമാറാത്തതിനാലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടാനിടമില്ലാതായത്. വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, തിരുനെല്ലി, പനമരം പൊലിസ് സ്‌റ്റേഷന്‍ പരിധികളുള്ള എക്‌സൈസ് റെയ്ഞ്ച് ഓഫിസില്‍ മൂന്ന് വനിതാ ജീവനക്കരുള്‍പ്പെടെ 20 ജീവനക്കാരാണ് നിലവിലുള്ളത്.
ഫയലുകള്‍ സൂക്ഷിക്കാനും വിശ്രമിക്കാനുമായി ഇടുങ്ങിയ മുറികളും. നാല് വര്‍ഷം മുന്‍പ് വനിതാ ഗാര്‍ഡുമാരെ സര്‍വിസിലെടുത്തെങ്കിലും ഓഫിസുകളില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
എന്നാല്‍ ഇത്തരം പരാധീനതകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുമ്പോഴും ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു മാസം നടത്തിയ സ്പഷല്‍ റൈഡില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 23 അബ്കാരി കേസുകളിലായി 420 ലിറ്റര്‍ വാഷും 21 ലിറ്റര്‍ നാടന്‍ ചാരായവും 32.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പിടികൂടിയിരുന്നു.
12 നാര്‍ക്കോട്ടിക് കേസുകളിലായി കഞ്ചാവ് ചെടികളും 805 ഗ്രാം കഞ്ചാവും റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. എന്നാല്‍ പിടികൂടുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ഇടമില്ലാത്തതും ജീവനക്കാര്‍ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതും ജീവനക്കാര്‍ക്ക് വെല്ലുവിളിയാവുകയാണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago